കൊല്‍ക്കൊത്ത: ബംഗാളിലിൽ തൃണമൂലിന്റെ അതിക്രമം വീണ്ടും. ബിജെപിയുടെ 18 കാര്യകര്‍ത്താകളെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ് മമതയും കൂട്ടരും. വിലക്ക് നേരിടുന്ന നേതാക്കൾക്ക് ഒരു സാധനവും നല്‍കരുതെന്ന് കടയുടമകൾക്ക് നിർദ്ദേശം നൽകിയിരിക്കുകയാണ്.
തൃണമൂല്‍ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ 18 ബിജെപി നേതാക്കളുടെ പേരുള്‍പ്പെട്ട ലിസ്റ്റ് ബംഗാള്‍ ബിജെപി മഹിളാ മോര്‍ച്ച അധ്യക്ഷ കേയ ഘോഷ് ട്വിറ്ററിൽ പങ്കുവച്ചു. ഇവര്‍ക്ക് തേയില ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ തൃണമൂലിന്‍റെ അനുമതിയില്ലാതെ വില്‍ക്കരുതെന്നും ലിസ്റ്റില്‍ പറയുന്നു.
read also: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിനെ ‘ഭ്രാന്തനെന്ന്’ വിളിച്ച് ഐഷ സുൽത്താന
ഈ വിഷയം ശ്രദ്ധയിൽപ്പെട്ട ഉടനെ കേന്ദ്രധനമന്ത്രി നിര്‍മ്മല സീതാരാമൻ ബംഗാളിലെ എല്ലാ പൗരന്മാര്‍ക്കും ജീവിക്കാനാവശ്യമായ അടിസ്ഥാനകാര്യങ്ങള്‍ നല്‍കണമെന്ന് പറഞ്ഞു. ട്വിറ്ററിലൂടെയാണ് മന്ത്രിയുടെ പ്രതികരണം. ഇത് ഒറ്റപ്പെട്ട സംഭവമായി കാണാനാവില്ലെന്നും കാര്യകര്‍ത്തകളുടെ സാമ്പത്തിക നട്ടെല്ലൊടിക്കുകയും ആത്മവിശ്വാസം തകര്‍ക്കുകയുമാണ് ഇതിലൂടെ തൃണമൂൽ ലക്ഷ്യമിടുന്നതെന്നും ബിജെപി എംപി സ്വപന്‍ ദാസ്ഗുപ്ത പറഞ്ഞു.
Post Your Comments