കോട്ടയം : മീന്‍ കഴിച്ചതിനെ തുടര്‍ന്ന് യുവാവ് അവശനിലയില്‍. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോട്ടയം എരുമേലിയിലാണ് സംഭവം. ശ്രീനിപുരം തെങ്ങുംതോട്ടം ഷിബുവിനെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൊറോണയ്ക്കൊപ്പം ന്യൂമോണിയയും പിന്നീട് ഹൃദയാഘാതവും ഉണ്ടായതിനെ തുടര്‍ന്ന് ചികിത്സയിലയിലായിരുന്ന ഷിബു വീട്ടില്‍ തിരിച്ചെത്തിയ ശേഷമായിരുന്നു സംഭവം.
Read Also : കോവിഡ് സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ആര്‍.ബി.ഐ വകയിരുത്തിയത് 15,000 കോടിയുടെ പാക്കേജ്
കോവിഡ് നെഗറ്റീവായി ആരോഗ്യം വീണ്ടെടുത്തതിനു ശേഷം ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ആയി വരുന്ന വഴിയാണ് ഷിബു എരുമേലിയില്‍ നിന്നും നത്തോലി മീന്‍ വാങ്ങിയത്. വീട്ടില്‍ എത്തിയ ശേഷം ഇതില്‍ നിന്നും കുറച്ച് മീന്‍ എടുത്ത് പാകം ചെയ്ത് കഴിക്കുകയായിരുന്നു. പിന്നാലെ ഷിബുവിന് വയറിളക്കവും, ഛര്‍ദ്ദിയും അനുഭവപ്പെട്ടു. അവശനിലയിലായതോടെ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
സംഭവത്തില്‍ ഷിബു എരുമേലി ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ മീന്‍ കടയില്‍ ഭക്ഷ്യ സുരക്ഷാ വിഭാഗം പരിശോധന നടത്തി.
Post Your Comments