Latest NewsNewsIndia

മാധ്യമങ്ങള്‍ കൊട്ടിഘോഷിച്ച ആ വില്ലന്‍ നിരപരാധി: നാല് വര്‍ഷം നീണ്ട നിയമ പോരാട്ടത്തിലേക്ക് ഒരു തിരിഞ്ഞുനോട്ടം

ജസ്‌ലീന്‍ കൗറിനെ പ്രശംസിച്ച കെജ്രിവാള്‍ സര്‍വ്ജിത്തിനെ കണ്ടില്ലെന്ന് നടിച്ചു

ന്യൂഡല്‍ഹി: യാഥാര്‍ത്ഥ്യം എന്തെന്ന് അറിയാതെ മാധ്യമങ്ങള്‍ കരിവാരിത്തേച്ച സര്‍വ്ജിത് സിംഗ് എന്ന വില്ലന്‍ കഥാപാത്രം അവസാനം നായകനായി. ജസ്‌ലീന്‍ കൗര്‍ കേസില്‍ തന്റെ നിരപരാധിത്വം തെളിയിക്കാന്‍ സര്‍വ്ജിത് സിംഗ് നാല് വര്‍ഷം നീണ്ട നിയമ പോരാട്ടമാണ് നടത്തിയത്. എന്നാല്‍, ധീരമായ പോരാട്ടത്തിന്റെ കഥ പലപ്പോഴും രണ്ട് കോളം വാര്‍ത്തയില്‍ മാത്രമായി ഒതുങ്ങുകയാണ് ഉണ്ടായത്.

ആറ് വര്‍ഷം മുന്‍പ് നടന്ന സംഭവം ഇങ്ങനെ

സര്‍വ്ജിത് തന്നെ വെര്‍ബല്‍ റേപ് ചെയ്തു എന്ന പരാതിയുമായി പോലീസിനെ സമീപിച്ച ജസ്‌ലീന്‍ എന്ന യുവതി അന്ന് ദൃശ്യമാധ്യമങ്ങളുടെ പ്രധാന തലക്കെട്ടുകളിലാണ് ഇടംനേടിയത്. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ജസ്‌ലീനെ നേരിട്ടെത്തി കാണുകയും വാനോളം പുക്‌ഴത്തുകയും ചെയ്തു. മറുഭാഗത്ത് അപമാനിതനായത് ഒരു പാവം ചെറുപ്പക്കാരനായിരുന്നു. അറസ്റ്റിലായ സര്‍വ്ജിത്തിന് തന്റെ ജോലിയും നഷ്ടപ്പെട്ടു.

സെന്റ്. സ്റ്റീഫന്‍സ് കോളേജില്‍ വിദ്യാര്‍ത്ഥിയായിരുന്ന ജസ്‌ലീന്‍ കൗറിനെ ഡല്‍ഹിയിലെ തിലക് നഗര്‍ ട്രാഫിക് സിഗ്‌നലില്‍ വെച്ച് അപമാനിക്കുന്ന തരത്തില്‍ സംസാരിച്ചെന്നായിരുന്നു സര്‍വ്ജിത്തിനെതിരായ കേസ്. തുടര്‍ന്ന് അന്ന് രാത്രി സര്‍വ്ജിത്തിന്റെ ചിത്രം ഉള്‍പ്പെടുത്തി ജസ്‌ലീന്‍ കൗര്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടു. ജസ്‌ലീന്‍ കൗറിന്റെ പോസ്റ്റിന് തന്റെ ഭാഗം വ്യക്തമാക്കി സര്‍വ്ജിത് സിംഗ് മറുപടി നല്‍കുകയും ചെയ്തു. എന്നാല്‍, കേട്ടപാതി കേള്‍ക്കാത്തപാതി പോലീസ് സര്‍വ്ജിത്തിനെ അറസ്റ്റ് ചെയ്യുകയാണ് ഉണ്ടായത്.

തിലക് നഗറില്‍ ഉണ്ടായ സംഭവത്തില്‍ വിശ്വജിത് സിംഗ് എന്നയാള്‍ ഇടപെട്ടിരുന്നു. സര്‍വ്ജിത് തെറ്റുകാരനല്ലെന്നും ജസ്‌ലീന്‍ കൗറാണ് മോശമായി സംസാരിച്ചതെന്നും അദ്ദേഹം പറഞ്ഞെങ്കിലും ഇത് ആരും മുഖവിലയ്‌ക്കെടുത്തില്ല. കോടതിയില്‍ നിയമ പോരാട്ടം ആരംഭിച്ചു. കോടതി ആദ്യം വിചാരണയ്ക്കായി ജസ്‌ലീനെ വിളിപ്പിച്ചെങ്കിലും വിദേശത്ത് പഠിക്കുകയാണ് എന്ന കാരണം പറഞ്ഞ് ഒഴിവായി. ആദ്യം കോടതി ക്ഷമിച്ചെങ്കിലും 13 തവണയും ജസ്‌ലീന്‍ ഇത് ആവര്‍ത്തിച്ചതോടെ അടുത്ത സിറ്റിംഗില്‍ ഹാജരായില്ലെങ്കില്‍ കോടതിയെ കബളിപ്പിക്കുന്നതിന് കേസ് എടുക്കുകയും ജസ്‌ലീനെ പിടികിട്ടാ പുള്ളിയായി പ്രഖ്യാപിക്കുകയും ചെയ്യുമെന്ന് ഉത്തരവിട്ടു. ഇതോടെയാണ് ജസ്‌ലീന്‍ സിറ്റിംഗിന് ഹാജരായത്.

ഇരുകൂട്ടരുടെയും വാദമുഖങ്ങളും തെളിവുകളും പരിശോധിച്ച് ഒടുവില്‍ സര്‍വ്ജിത് കുറ്റക്കാരനല്ലെന്ന് കോടതി വിധിച്ചു. എന്നാല്‍ സര്‍വ്ജിത്തിനെ അറസ്റ്റ് ചെയ്തപ്പോള്‍ മുന്‍ പേജില്‍ ഫോട്ടോ അടക്കം വാര്‍ത്ത നല്‍കിയ പത്രങ്ങള്‍ കുറ്റവിമുക്തന്‍ ആയപ്പോള്‍ ചെറിയ കോളം വാര്‍ത്ത മാത്രം നല്‍കി. ഇതിനിടെ, ജസ്‌ലീന്‍ കൗര്‍ ആം ആദ്മി പാര്‍ട്ടി അനുഭാവിയാണെന്നും ആരോപണമുയര്‍ന്നു. ജസ്‌ലീന്റെ ധീരതയെ അഭിനന്ദിച്ച് ട്വീറ്റ് ചെയ്ത കെജ്രിവാള്‍, നീതിക്ക് വേണ്ടി പോരാടി ജയിച്ച സര്‍വ്ജിത്തിനെ കണ്ടില്ല. മനസാന്നിധ്യവും കുടുംബത്തിന്റെയും ചില സുഹൃത്തുക്കളുടെയും പിന്തുണ കൊണ്ട് മാത്രമാണ് സര്‍വ്ജിത് സിംഗ് എന്ന ചെറുപ്പക്കാരന്‍ ഇന്ന് തല ഉയര്‍ത്തി നില്‍ക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button