മനാമ: ബഹ്റൈനില്‍ കോവിഡ് ബാധിച്ച 12 വയസ്സുകാരിയിൽ നിന്ന് രോഗം ബാധിച്ചത് ആറ് വീടുകളിലെ 28 പേര്‍ക്ക്. ഇതില്‍ 23 പേര്‍ക്ക് പ്രാഥമിക സമ്പര്‍ക്കത്തിലൂടെയും അഞ്ചുപേര്‍ക്ക് ദ്വിതീയ സമ്പര്‍ക്കം വഴിയുമാണ് രോഗം സ്ഥിരീകരിച്ചത്.
കുട്ടിയുടെ മാതാവ്, സഹോദരന്മാര്‍, ബന്ധുക്കള്‍ എന്നിവര്‍ക്കാണ് കോവിഡ് പകര്‍ന്നത്. ഇതില്‍ ആറുപേര്‍ 10 വയസ്സില്‍ താഴെയുള്ളവരാണ്. ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട സമ്പര്‍ക്ക പരിശോധന റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 18,309 കോവിഡ് കേസുകളാണ് മേയ് 27 മുതല്‍ ജൂണ്‍ രണ്ടുവരെയുള്ള കാലയളവില്‍ രാജ്യത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതില്‍ 10,669 പേര്‍ സ്വദേശികളും 7,640 പേര്‍ വിദേശികളുമാണ്.
Post Your Comments