KeralaLatest NewsNews

കുഴല്‍പ്പണ കേസുമായി ബന്ധപ്പെട്ട് വ്യാജവാര്‍ത്ത: പ്രമുഖ മാധ്യമത്തിനെതിരെ നിയമ നടപടി സ്വീകരിച്ച് കെ.സുരേന്ദ്രന്‍

മാതൃഭൂമിയ്ക്ക് കെ.സുരേന്ദ്രന്‍ വക്കീല്‍ നോട്ടീസ് അയച്ചു

തിരുവനന്തപുരം: കൊടകര കുഴല്‍പ്പണ കേസുമായി ബന്ധപ്പെട്ട് വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമ നടപടിയുമായി ബിജെപി. കുഴല്‍പ്പണ കേസുമായി ബന്ധപ്പെട്ട് ബിജെപിയെ അപകീര്‍ത്തിപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി മാതൃഭൂമിയ്ക്ക് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ വക്കീല്‍ നോട്ടീസ് അയച്ചു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

Also Read: ആദ്യ ബജറ്റും കൺകെട്ട്: ഡാമിൽ നിന്ന് മണലു വാരി വിറ്റ് പണമുണ്ടാക്കുന്ന കഥ കുറെ നാളായി കേരളം കേൾക്കുന്നു: വി മുരളീധരൻ

വസ്തുതാ വിരുദ്ധമായ വാര്‍ത്തകള്‍ അവഗണിക്കാന്‍ ശ്രമിച്ചപ്പോള്‍ ചിലര്‍ അത് അവസരമാക്കി മാറ്റിയെന്ന് സുരേന്ദ്രന്‍ പറഞ്ഞു. സമൂഹ മാധ്യമങ്ങളിലും ചിലയാളുകളുടെ വ്യാജപ്രചാരണങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അത്തരക്കാര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

കൊടകര കവര്‍ച്ചക്കേസ്സുമായി ബന്ധപ്പെട്ട് നിരവധി കള്ളവാര്‍ത്തകളാണ് ഉത്തരവാദപ്പെട്ട പല പത്രദൃശ്യമാധ്യമങ്ങളും ഈ കഴിഞ്ഞ ദിവസങ്ങളില്‍ പ്രചരിപ്പിക്കുന്നത്. വസ്തുതയുമായി ഒരു ബന്ധവുമില്ലാത്ത ഇത്തരം വാര്‍ത്തകളെ അവഗണിക്കാനാണ് ആദ്യഘട്ടത്തില്‍ ഉദ്ദേശിച്ചത്. അങ്ങനെ അവഗണിക്കുന്നത് ഒരു അവസരമായി കരുതി പലരും സകലസീമകളും ലംഘിക്കുകയാണ്. അതങ്ങനെ വെറുതെ വിടാന്‍ കഴിയുന്ന ഒന്നല്ല.

അത്തരത്തില്‍ ബി. ജെ. പിയെ അപകീര്‍ത്തിപ്പെടുത്തിയ ഒരു വാര്‍ത്തക്കെതിരെ നിയമനടപടി സ്വീകരിക്കുകയാണ്. സാമൂഹ്യമാധ്യമങ്ങളിലും ചിലയാളുകളുടെ വ്യാജപ്രചാരണങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. വക്കീല്‍നോട്ടീയച്ച് പിന്നീട് നിയമനടപടികള്‍ സ്വീകരിക്കാത്ത പൊതുപ്രവര്‍ത്തകരുണ്ട്. അത്തരത്തിലുള്ള ആളുകളുടെ ഗണത്തില്‍ വരരുതെന്ന് ഈ വിനീതന് ആഗ്രഹമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button