ഭുവനേശ്വര്‍: കോവിഡ് വ്യാപനം രൂക്ഷമായി തുടരുമ്പോൾ ലോക്ക്ഡൗണ്‍ കാലയളവില്‍ തെരുവ് മൃഗങ്ങള്‍ക്ക് ഭക്ഷണം നല്‍കുന്നതിനായി ഫണ്ട് അനുവദിച്ച് ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്. അനേകം തെരുവ് മൃഗങ്ങളാണ് ഹോട്ടലുകളിലെ ബാക്കി ഭക്ഷണവും മറ്റുമൊക്കെയായി തെരുവുകളിൽ ജീവിച്ചുപോന്നിരുന്നത്. എന്നാൽ ലോക്ഡൗൺ മൃഗങ്ങൾക്ക് ഭക്ഷണവും വെള്ളവും കിട്ടാത്തത്ര ദുരിതപൂർണ്ണമായി മാറിയതിനെ തുടർന്നാണ് മൃഗങ്ങളുടെ ക്ഷേമത്തിനായി 67.52 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് അനുവദിച്ചത്. ലോക്ഡൗണ്‍ സമയത്ത് ഭക്ഷണം ലഭിക്കാതെ അലഞ്ഞു തിരിയുന്ന മൃഗങ്ങള്‍ക്ക് ആഹാരം നല്‍കുന്നതിന് ഈ തുക ഉപയോഗിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.
Also Read:സംസ്ഥാനത്ത് കനത്ത മഴ : എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ച് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
അഞ്ച് മുനിസിപ്പല്‍ കോര്‍പ്പറേഷനുകള്‍, 48 മുനിസിപ്പാലിറ്റികള്‍, 61 നോട്ടിഫൈഡ് ഏരിയാ കൗണ്‍സിലുകള്‍ എന്നിവിടങ്ങളില്‍ ലഭ്യമാകുന്ന ഫണ്ട് ഉപയോഗിച്ച് നഗരങ്ങളിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വിവിധ പ്രാദേശിക സന്നദ്ധ സംഘടനകള്‍ വഴി മൃഗങ്ങള്‍ക്ക് ഭക്ഷണം നല്‍കും. മനുഷ്യരുടേതിൽ നിന്ന് വ്യത്യസ്തമല്ല മൃഗങ്ങളുടെയും ലോക് ഡൗൺ കാലം. അതും ദുരിതപൂർണ്ണമായിത്തന്നെയാണ് തുടരുന്നത്.
മൃഗങ്ങളുടെ ഈ ദുരിതം ഒഡിഷയിലെ മാത്രം സംഭവമല്ല. കേരളത്തിലും മറ്റു എല്ലാ സംസ്ഥാനങ്ങളിലും ഇതേ ദുർഗതിയുണ്ട്. ഒന്നാം തരംഗത്തിൽ കേരള സർക്കാർ മൃഗങ്ങളെ പരിഗണിച്ചിരുന്നത് പോലെ രണ്ടാം തരംഗത്തിൽ പരിഗണിക്കുന്നില്ല എന്ന ആക്ഷേപവും സാമൂഹ്യമാധ്യമങ്ങളിൽ നിലനിൽക്കുന്നുണ്ട്.
Post Your Comments