ബീജിംഗ്: കോവിഡ് ഉത്ഭവത്തെ ചൊല്ലി അമേരിക്കയും ചൈനയും വീണ്ടും വാദഗതിയിലേക്ക്. ചൈനയിലെ ലാബുകളില്‍ നിന്നാണോ കൊറോണ വൈറസ് വ്യാപിച്ചെന്ന രഹസ്യാന്വേഷണത്തിന് അമേരിക്കന്‍ നിര്‍ദേശം നല്‍കിയതിനു പിന്നാലെയാണ് ചൈനയുടെ നീക്കം. അമേരിക്കയുടെ ബയോ ലാബുകളില്‍ ലോകാരോഗ്യ സംഘടനയ്ക്ക് പരിശോധനയ്ക്ക് അനുമതി നല്‍കണമെന്ന് ചൈന ആവശ്യപ്പെട്ടു.
കോവിഡ് 19ന്റെ ഉറവിടം സംശയിക്കുന്ന ആദ്യ ഒമ്പത് രോഗികളുടെ മെഡിക്കല്‍ റെക്കോര്‍ഡുകള്‍ ചൈന പുറത്തുവിടണമെന്ന് അമേരിക്കയുടെ സാംക്രമിക രോഗവിദഗ്‌ധൻ ഡോ. അന്തോണി ഫുകി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പിന്നാലെയാണ് അമേരിക്കയുടെ ലോകമെമ്പാടുമുള്ള 200ലേറെ വരുന്ന ബയോ ലാബുകളില്‍ പരിശോധന നടത്തണമെന്നാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയം വക്താവ് വാങ് വെന്‍ബിന്‍ ആവശ്യപ്പെടുന്നത്. ഫോര്‍ട്ട് ഡെട്രിക് ലാബില്‍ അടക്കം പരിശോധന വേണമെന്നാണ് ചൈനയുടെ ആവശ്യം.
Read Also: ടിബറ്റില്‍ കമ്മ്യൂണിസ്റ്റ് ചൈനയുടെ അധിനിവേശത്തിന് സമാനമാണ് ലക്ഷദ്വീപില്‍ നടക്കുന്നത്: പിടി തോമസ്
‘2019 ഡിസംബര്‍ 30ന് മുന്‍പ് നൊവെല്‍ കൊറോണ വൈറസിനെ കണ്ടെത്തിയിട്ടില്ലെന്ന് വുഹാന്‍ ഇന്‍സ്റ്റിറ്റിയുട്ട് ഓഫ് വൈറോളജി വ്യക്തമാക്കികഴിഞ്ഞു. വൈറസിന്റെ ഉത്ഭവത്തെ കുറിച്ച് പഠിക്കാന്‍ അമേരിക്ക അവരുടെ ലോകമെമ്പാടുമുള്ള 200ല്‍ ഏറെ വരുന്ന ബയോ ലാബുകളില്‍ ലോകാാേഗ്യ സംഘടന വിദഗ്‌ധരെ പരിശോധനയ്ക്ക് അനുവദിക്കണം. ഫോര്‍ട്ട് ഡെട്രിക് ലാബില്‍ ഉള്‍പ്പെടെ.” വെന്‍ബിന്‍ പറഞ്ഞു.
Post Your Comments