Latest NewsNewsFootballSports

സൂപ്പർ കപ്പ് മത്സരങ്ങൾ സൗദിയിൽ വെച്ച് നടക്കും

സൂപ്പർ താരം ബാഴ്‌സയിൽ തുടരുമെന്ന് സ്പാനിഷ് മാധ്യമങ്ങൾ

മാഡ്രിഡ്: സ്പാനിഷ് വമ്പന്മാർ ഒരിക്കൽ കൂടെ സൗദി അറേബ്യയിലേക്ക് യാത്രയാകും. സ്പെയിനിലെ കപ്പ് പോരാട്ടമായ സ്പാനിഷ് സൂപ്പർ കപ്പ് മത്സരങ്ങൾ കഴിഞ്ഞ വർഷം മുതൽ മൂന്ന് വർഷത്തേക്ക് സൗദി അറേബ്യയിൽ വെച്ച് നടത്താൻ തീരുമാനമായിരുന്നു. ഇതിന്റെ ഭാഗമായാണ് ഇത്തവണയും സൂപ്പർ കപ്പ് സൗദിയിൽ വെച്ച് നടത്തുന്നത്.

രണ്ട് സെമി ഫൈനലും ഒരു ഫൈനലുമായി മൂന്ന് മത്സരങ്ങളാണ് സ്പാനിഷ് കപ്പിൽ ഉണ്ടാവുക. ഇത്തവണയും ജനുവരിയിലാകും മത്സരങ്ങൾ. ലാ ലിഗ ചാമ്പ്യന്മാരായ അത്ലാന്റിക്കോ മാഡ്രിഡ്. ലീഗ് റണ്ണേഴ്‌സ് അപ്പായ റയൽ മാഡ്രിഡ്, കോപ ഡെൽ റേ ജേതാക്കളായ ബാഴ്‌സലോണ, റണ്ണേഴ്‌സ് അപ്പായ അത്‌ലറ്റിക് ബിൽബാവോ എന്നിവരാകും ഇത്തവണ സൂപ്പർ കപ്പിൽ കളിക്കുക. കഴിഞ്ഞ സീസണിൽ അത്‌ലറ്റിക് ബിൽബാവോ ആയിരുന്നു സൂപ്പർ കപ്പ് നേടിയത്.

Read Also:- ട്രെവർ ബെയിലിസ് പരിശീലകനായി പുതിയ ടീമിൽ

അടുത്ത സീസണിൽ ബാഴ്‌സയെ പഴയ പ്രതാപത്തിലെത്തിക്കാനുള്ള ശ്രമത്തിലാണ് ലപോർട്ട. അതേസമയം, അർജന്റീനിയൻ സൂപ്പർതാരം ലയണൽ മെസ്സി ബാഴ്‌സലോണയിൽ തുടരുമെന്നാണ് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 2023 വരെയുള്ള കരാറിലാവും മെസ്സി ഒപ്പുവെക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button