കൊച്ചി: കോവിഡ് മാനദണ്ഡത്തിന്റെ പേരിൽ സാധാരണക്കാർക്കെതിരെ പോലീസ് നടത്തുന്ന അനാവശ്യ പരിശോധനയിലും ധാർഷ്ട്യം നിറഞ്ഞ പെരുമാറ്റത്തിലും പ്രതിഷേധിച്ച് കേരളാ പൊലീസിനെതിരെ എടാ വിളി ക്യാമ്പയിനുമായി സോഷ്യല്‍ മീഡിയ. ഹൈക്കോടതി അഭിഭാഷകനായ അഡ്വ. ഹരീഷ് വാസുദേവനാണ് ക്യാമ്പയിന് തുടക്കം കുറിച്ചത്.
പോലീസുകാരന്റെ ‘എടാ’ വിളിയും അതിനെതിരെ ആളുകൾ പ്രതികരിക്കുന്നതുമായ വീഡിയോ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഈ വീഡിയോ ഏറ്റെടുത്താണ് എടാ വിളി ഹാഷ് ടാഗ് ക്യാമ്പയിനുമായി പൊതുജനം സോഷ്യല്‍ മീഡിയയില്‍ രംഗത്ത് വന്നിട്ടുള്ളത്.
‘പൗരന്മാരെ ‘എടാ’ എന്നു വിളിക്കുന്ന ഏത് പൊലീസുകാരനെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥനെയും ഇനി ‘എടാ’ എന്നേ തിരിച്ചു വിളിക്കാവൂ എന്നും തരുന്ന ബഹുമാനമേ ഇവര്‍ക്കൊക്കെ തിരിച്ചും കൊടുക്കേണ്ട കാര്യമുള്ളൂ എന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
ഹരീഷ് വസിദേവന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;
പൗരന്മാരെ “എടാ” എന്നു വിളിക്കുന്ന ഏത് പൊലീസുകാരനെയും സർക്കാർ ഉദ്യോഗസ്ഥനെയും ഇനി “എടാ” എന്നേ തിരിച്ചു നമ്മളും വിളിക്കാവൂ അല്ലേ?
തരുന്ന ബഹുമാനമേ ഇവർക്കൊക്കെ തിരിച്ചും കൊടുക്കേണ്ട കാര്യമുള്ളൂ.
Post Your Comments