ന്യൂഡല്‍ഹി : പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യ സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോ ഭാരമുള്ള സിലിണ്ടറിന് 122 രൂപയാണ് കുറച്ചത്. ഇതോടെ ഡല്‍ഹിയില്‍ സിലിണ്ടര്‍ വില 1595 ല്‍ നിന്നും 1473 രൂപയായി താഴ്ന്നു. അതേസമയം ഗാര്‍ഹികാവശ്യങ്ങള്‍ക്കുള്ള സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല.
Read Also : അതിക്രൂരമായി യുവതിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; പ്രതികളില്‍ ഒരാളെ പൊലീസ് വെടിവച്ചു
പുതുക്കിയ വില അനുസരിച്ച് മുംബൈയില്‍ 1422 രൂപയാണ് സിലിണ്ടറിന് വില. കൊല്‍ക്കത്തയില്‍ സിലിണ്ടറിന് 1544 രൂപയും, ചെന്നൈയില്‍ 1603 രൂപയുമാണ് പുതിയ വില. കഴിഞ്ഞ മാസവും എണ്ണക്കമ്പനികള്‍ പാചക വാതക വില കുറച്ചിരുന്നു. സിലിണ്ടറിന് 45 രൂപയാണ് കുറച്ചത്. ഡല്‍ഹിയില്‍ ഗാര്‍ഹിക സിലിണ്ടറിന് 809 രൂപയാണ് വില. ഏപ്രിലാണ് ഗാര്‍ഹിക പാചക വാതകത്തിന്റെ വില കുറച്ചത്.
Post Your Comments