ബെംഗ്ലൂരു: ബംഗ്ലാദേശ് സ്വദേശിനിയായ യുവതിയെ അതിക്രൂരമായി ബലാത്സംഗം ചെയ്ത കേസിലെ പ്രതികളിൽ ഒരാളെ പോലീസ് വെടിവച്ചു. ബെംഗ്ലൂരു രാമമൂര്‍ത്തി നഗര്‍ പൊലീസ് അറസ്റ്റ് ചെയ്ത ഷുബൂസിന് (30) നേരെയാണ് പൊലീസ് വെടിവെപ്പ്. ഇന്ന് രാവിലെ 6.40 മണിയോടെ നഗരത്തിലെ അവലഹള്ളിയിലെ രാംപുര കുളത്തിനടുത്തുവച്ചാണ് സംഭവം.
ബട്ടണ്‍ കത്തി ഉപയോഗിച്ച് പൊലീസിനെ ആക്രമിക്കാന്‍ പ്രതി ഷുബൂസ് ശ്രമിച്ചുവെന്നും സ്വയം പ്രതിരോധിക്കാനാണ് വെടിയുതിര്‍ക്കേണ്ടി വന്നതെന്ന് പൊലീസ് പറയുന്നു.
read also: ചോദ്യം ചെയ്യാനായി കൊണ്ടുവന്നയാള്‍ അക്രമാസക്തനായി; പുല്‍വാമയിലെ സൈനിക ക്യാമ്പില്‍ വെടിവെയ്പ്പ്
ബംഗ്ലാദേശ് പെണ്‍കുട്ടിയെ ആക്രമിച്ച് ബലാത്സംഗ കേസില്‍ കുറ്റാരോപിതനായ ഷുബൂസ് സംഭവത്തിന് ശേഷം ഒളിവിലായിരുന്നു. ഇയാളെക്കുറിച്ചു രഹസ്യവിവരം ലഭിച്ച പോലീസ് ഇന്ന് രാവിലെയാണ് ഷുബൂസിനെ അറസ്റ്റ് ചെയ്തത്. ജീപ്പില്‍ കൊണ്ട് വരുന്ന വഴി അരയില്‍ ഒളിപ്പിച്ചിരുന്ന ബട്ടണ്‍ കത്തി ഉപയോഗിച്ച് സബ് ഇന്‍സ്പെക്ടര്‍ ശിവരാജിനെയും ഹെഡ് കോണ്‍സ്റ്റബിള്‍ ദേവേന്ദര്‍ നായക്കിനെയും ആക്രമിച്ചു രക്ഷപെടാന്‍ പ്രതി ശ്രമിച്ചെന്നും സ്വയരക്ഷയ്ക്കായി വെടിവച്ചുവെന്നുമാണ് പോലീസ് പറയുന്നത്. പരിക്കേറ്റ സബ് ഇന്‍സ്പെക്ടര്‍ ശിവരാജാണ് പ്രതിയുടെ ഇടതു കാലില്‍ വെടിവച്ച് വീഴ്‌ത്തി കീഴടക്കിയത്.
ധാക്ക സ്വദേശിയായ ടിക് ടോക്ക് താരം ഉൾപ്പെട്ട കേസിൽ മനുഷ്യക്കടത്ത് സംഘങ്ങൾക്കും പങ്കുണ്ടെന്നു സൂചന
Post Your Comments