Latest NewsNewsFootballSports

ഡിബാലയ്ക്ക് ദേശീയ ടീമില്‍ അവസരം ലഭിക്കാന്‍ തുടർച്ചയായി ക്ലബ്ബിൽ കളിച്ച് സ്ഥിരത പുലർത്തേണ്ടതുണ്ട്: സ്കലോണി

റിയോഡി ജനീറോ: ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ നിന്ന് സൂപ്പർ താരം പൗളോ ഡിബാലയെ ഒഴിവാക്കിയത് സ്ഥിരതയില്ലായ്മയാണെന്ന് അർജന്‍റീന കോച്ച് ലിയോണൽ സ്കലോണി. പരിക്കുള്ളത് കൊണ്ടല്ലെന്നും സ്ഥിരതയില്ലായ്മയാണ് ഡിബാലക്ക് ദേശീയ ടീമിൽ അവസരം കിട്ടാത്തതിന് കാരണമെന്ന് സ്കലോണി പറഞ്ഞു. ദേശീയ ടീമില്‍ അവസരം ലഭിക്കാന്‍ തുടർച്ചയായി ക്ലബ്ബിൽ കളിച്ച് സ്ഥിരത പുലർത്തേണ്ടതുണ്ടെന്നും സ്കലോണി വ്യക്തമാക്കി.

പരിക്കും ഫിറ്റ്നസ് പ്രശ്നവും കാരണം പൗളോ ഡിബാലയ്ക്ക് അർജന്‍റീന ടീമിൽ തുടർച്ചയായി ഇടം ലഭിക്കാറില്ല. വെനസ്വേല, ഇക്വഡോർ ടീമുകൾക്കെതിരായ മത്സരങ്ങളിലുള്ള ടീമിലും ഡിബാലയെ ഉൾപ്പെടുത്തിയിരുന്നില്ല. അര്‍ജന്‍റീന ടീമില്‍ പലപ്പോഴും പകരക്കാരന്‍റെ റോളിലാണ് ഡിബാല കളിക്കാറുള്ളത്.

സീസണൊടുവില്‍ യുവന്‍റസ് വിടാനൊരുങ്ങുന്ന ഡിബാലക്കായി പിഎസ്‌ജി, ടോട്ടനം, മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ടീമുകള്‍ രംഗത്തുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. യുവന്‍റസിനായി 202 മത്സരങ്ങള്‍ കളിച്ച ഡിബാല 115 ഗോളുകള്‍ നേടിയിട്ടുണ്ട്. എന്നാല്‍, സമീപകാലത്തായി മികച്ച പ്രകടനം കാഴ്ചവെക്കാൻ താരത്തിന് കഴിഞ്ഞിട്ടില്ല. അര്‍ജന്‍റീനക്കായി 32 മത്സരങ്ങളില്‍ കളിച്ച ഡിബാല ഇതുവരെ രണ്ട് ഗോളുകളും ആറ് അസിസ്റ്റുകളും മാത്രമാണ് നടത്തിയത്.

Read Also:- കണ്ണുകളുടെ ആരോഗ്യം കാക്കാൻ ചില പൊടിക്കൈകൾ ഇതാ..!!

അതേസമയം, ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ അര്‍ജന്‍റീന നാളെ ഇക്വഡോറിനെ നേരിടും. ഖത്തര്‍ ലോകകപ്പിന് അര്‍ജന്‍റീന നേരത്തെ, യോഗ്യത നേടിയിരുന്നു. തോല്‍വിയറിയാതെ 30 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ അര്‍ജന്‍റീന, ലാറ്റിനമേരിക്കന്‍ യോഗ്യതാ ഗ്രൂപ്പില്‍ ബ്രസീലിന് പുറകില്‍ രണ്ടാം സ്ഥാനത്താണിപ്പോള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button