ന്യൂഡല്‍ഹി: കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധികളില്‍ നിന്നും ഇന്ത്യ കരകയറുന്നു. ഇതിന്റെ ഭാഗമായി മെയ് മാസത്തെ കയറ്റുമതിയില്‍ വന്‍ വര്‍ധനവാണ് രേഖപ്പെടുത്തിയത്. മെയ് മാസം ഇന്ത്യയുടെ ചരക്ക് കയറ്റുമതി 67.39 ശതമാനം വര്‍ധിച്ചതായി കേന്ദ്ര വാണിജ്യ മന്ത്രാലയം അറിയിച്ചു.
എഞ്ചിനീയറിംഗ്, ഫാര്‍മസ്യൂട്ടിക്കല്‍സ്, പെട്രോളിയം, കെമിക്കല്‍സ് എന്നീ മേഖലകളിലാണ് വന്‍ വളര്‍ച്ച രേഖപ്പെടുത്തിയത്. 32.21 ബില്യണ്‍ ഡോളറിലേയ്ക്കാണ് ഇന്ത്യയുടെ കയറ്റുമതി ഉയര്‍ന്നത്. ഏപ്രില്‍-മെയ് മാസങ്ങളില്‍ 62.84 ബില്യണ്‍ ഡോളറിന്റെ വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം ഏപ്രില്‍-മെയ് മാസങ്ങളില്‍ ഇത് 55.88 ബില്യണ്‍ ഡോളറായിരുന്നു.
മെയിലെ ഇന്ത്യയുടെ വ്യാപാരക്കമ്മി 6.32 ബില്യണ്‍ ഡോളറാണ്. ഇത് 2020 മെയിലെ 3.62 ബില്യണ്‍ ഡോളറിന്റെ വ്യാപാരക്കമ്മിയേക്കാള്‍ 74.69 ശതമാനം വര്‍ധിച്ചു. കോവിഡ് ആദ്യ തരംഗത്തെ അപേക്ഷിച്ച് രണ്ടാം തരംഗം കയറ്റുമതിയില്‍ കുറഞ്ഞ സ്വാധീനം മാത്രമാണ് സൃഷ്ടിച്ചിട്ടുള്ളത്. വരും മാസങ്ങളില്‍ കയറ്റുമതിയില്‍ കൂടുതല്‍ തിരിച്ചുവരവ് പ്രകടമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
Post Your Comments