Latest NewsNewsIndia

പ്രതിരോധ നടപടികൾ ഫലം കാണുന്നു; ഡൽഹിയിൽ കോവിഡ് വ്യാപനം കുറയുന്നു; ഇന്നത്തെ കണക്കുകൾ അറിയാം

തുടർച്ചയായ മൂന്നാാം ദിവസമാണ് ഡൽഹിയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1 ശതമാനത്തിൽ താഴെ നിൽക്കുന്നത്

ന്യൂഡൽഹി: ഡൽഹിയിൽ കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 576 പേർക്ക് മാത്രമാണ് ഡൽഹിയിൽ പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. കോവിഡിനെ തുടർന്നുണ്ടായ മരണ നിരക്കിലും ഡൽഹിയിൽ കുറവുണ്ടായിട്ടുണ്ട്.

Read Also: ഇസ്രയേലിന് പുതിയ പ്രസിഡന്റ് , ഇനി പുതിയ തീരുമാനം എന്താകും : ഉറ്റുനോക്കി ലോകരാഷ്ട്രങ്ങള്‍

103 മരണങ്ങളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഡൽഹിയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും കുറയുന്നുണ്ട്. 0.78 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. തുടർച്ചയായ മൂന്നാാം ദിവസമാണ് ഡൽഹിയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1 ശതമാനത്തിൽ താഴെ നിൽക്കുന്നത്. 1,287 പേർ 24 മണിക്കൂറിനിടെ രോഗമുക്തി നേടിയെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. 9,364 പേരാണ് നിലവിൽ ഡൽഹിയുടെ വിവിധ ഭാഗങ്ങളിലായി ചികിത്സയിലുള്ളത്.

കോവിഡ് വൈറസ് വ്യാപനത്തിന് തടയിടാനായി കർശന നിയന്ത്രണങ്ങളാണ് ഡൽഹിയിൽ ഏർപ്പെടുത്തിയിരിക്കുന്നത്. നിയന്ത്രണങ്ങളുടെ ഫലമായാണ് കോവിഡ് കേസുകളിൽ കുറവുണ്ടായതെന്നാണ് അധികൃതരുടെ വിലയിരുത്തൽ.

Read Also: അഞ്ചു വർഷംകൊണ്ട് ആകെയും വർഷംതോറും എത്രയും വീടുകൾ നിർമ്മിച്ച് നൽകുമെന്ന് വിശദീകരിച്ച് മുഖ്യമന്ത്രി

shortlink

Related Articles

Post Your Comments

Related Articles


Back to top button