ദുബൈ: കോവിഡ് രോഗബാധയ്‌ക്കെതിരായ പോരാട്ടത്തിൽ ജീവൻ നഷ്ടപ്പെടുന്ന ജീവനക്കാരുടെ കുടുംബാംഗങ്ങൾക്ക് സഹായ വാഗ്ദാനവുമായി ആസ്റ്റർ. പത്ത് വർഷത്തേക്ക് ആശ്രിതർക്ക് പ്രതിമാസം ശമ്പളം നൽകുമെന്നാണ് വാഗ്ദാനം. ആസ്റ്ററിലെ അഞ്ച് ജീവനക്കാരാണ് ഇതുവരെ കോവിഡ് ബാധിതരായി മരിച്ചത്. ജീവനക്കാർക്ക് പ്രതിമാസം ലഭിച്ചിരുന്ന അടിസ്ഥാന ശമ്പളമാണ് പത്ത് വർഷത്തേക്ക് ആശ്രിതർക്കായി നൽകുന്നത്.
സ്വന്തം ജീവനേക്കാള്‍ രോഗികളുടെ പ്രയാസങ്ങൾക്ക് മുന്‍ഗണന നല്‍കുന്ന ജീവനക്കാരാണ് കോവിഡിനെതിരായ പോരാട്ടത്തിലെ യഥാര്‍ത്ഥ നായകരെന്നും ദുഷ്‌കരമായ സമയങ്ങളില്‍ അവര്‍ക്ക് ചെറിയ ആശ്വാസമേകാനെങ്കിലും തന്റെ പ്രവർത്തി ഉപകരുക്കുമെന്ന് കരുതുന്നതായും ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാനും മാനേജിങ്ങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു.
‘അഞ്ച് ജീവനക്കാർക്ക് ജീവൻ നഷ്ടമായത് വേദനാജനകമാണ്. സ്വന്തം കുടുംബാംഗങ്ങളെ തനിച്ചാക്കിയാണ് അവർ യാത്രയായത്. അവർക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നതിനൊപ്പം അവരുടെ കുടുംബങ്ങൾക്ക് പിന്തുണ നൽകേണ്ടത് കടമായി ഏറ്റെടുക്കുകയാണ്. അവരില്‍ പലരും കുടുംബത്തിന്റെ ഏക വരുമാന സ്രോതസ്സായിരുന്നു എന്ന കാര്യം വിസ്മരിക്കാൻ കഴിയില്ല. ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു.
Post Your Comments