CinemaMollywoodLatest NewsKeralaIndiaNewsEntertainment

നടൻ അനൂപ് മേനോന്റെ ഫേസ്ബുക്ക്‌ അക്കൗണ്ട് ഹാക്ക് ചെയ്തു: ഹാക്ക് ചെയ്തത് മറ്റൊരു രാജ്യത്തു നിന്ന്

നിങ്ങളുടെ ഫേസ്ബുക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടാൽ നിങ്ങൾ എന്ത് ചെയ്യണം ?

തിരുവനന്തപുരം: നടൻ അനൂപ് മേനോന്റെ ഫേസ്‍ബുക്ക് പേജ് ഹാക്ക് ചെയ്യപ്പെട്ടു. അനൂപ് മേനോന്റെ ഫോട്ടോയ്‍ക്ക് പകരം മറ്റൊരു ഫോട്ടോയാണ് ഇപ്പോള്‍ ഉള്ളത്. ഫിലിപ്പീന്‍സില്‍ നിന്നാണ് ഹാക്കിംഗ് നടന്നത് എന്നാണ് വിവരം. പേജ് വീണ്ടെടുക്കാനുള്ള ശ്രമം തുടരുകയാണ്.
ഹാക്കര്‍മാര്‍ അയച്ച മെസേജ് ക്ലിക്ക് ചെയ്‍തപ്പോഴാകണം ഹാക്കിംഗ് നടന്നത്. അനൂപ്മേനോന്‍ തന്നെ ഫേസ്‍ബുക്ക് പേജ് ഹാക്ക് ചെയ്‍ത കാര്യം ഇന്‍സ്റ്റാഗ്രാമിലൂടെ അറിയിച്ചിട്ടുണ്ട്. പേജ് വീണ്ടെടുക്കുന്നതിന് ഫേസ്‍ബുക്ക് അധികൃതരെയടക്കം ബന്ധപ്പെട്ടിട്ടുണ്ടെന്ന് അനൂപ് മേനോന്‍ പറയുന്നു. സെലിബ്രിറ്റികളുടെ സോഷ്യൽ മീഡിയ അക്കൗണ്ട് ഹാക്കിങ് സർവ്വസാധാരണമായി മാറിയിരിക്കുന്നു. മുൻപും ഇതുപോലുള്ള കേസുകൾ റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്.

നിങ്ങളുടെ ഫേസ്ബുക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടാൽ എന്ത് ചെയ്യണം ?

Also Read:ആ ഇതിഹാസം ടീമിൽ വേണമെന്ന് തനിക്ക് നിർബന്ധമുണ്ടായിരുന്നു: മൈക്കൽ ക്ലാർക്ക്

ഹാക്ക് ചെയ്യപ്പെട്ടു എങ്കിൽ പോലീസിൽ പരാതിപ്പെടുകയാണ് ആദ്യം ചെയ്യേണ്ടത്. കാരണം ഹാക്കർ നമ്മുടെ അക്കൗണ്ട് ദുരുപയോഗം ചെയ്യില്ല എന്നുറപ്പിക്കാൻ കഴിയില്ല. അക്കൗണ്ട് തിരികെ ലഭിക്കാൻ http://www.facebook.com/hacked എന്ന ലിങ്കിൽ പ്രവേശിക്കുക. “My account is compromised” എന്നത് ക്ലിക്ക് ചെയ്യുക. അതിനു ശേഷം നിങ്ങളുടെ ഇമെയിൽ / ഫോൺ നമ്പർ നൽകുക. അപ്പോൾ ഈ വിവരങ്ങളുമായി യോജിക്കുന്ന User മാരെ ഫെയ്‌സ്‌ബുക്ക്‌ കണ്ടെത്താൻ ശ്രമിക്കും.

അക്കൗണ്ട് കണ്ടെത്തിക്കഴിഞ്ഞാൽ നിലവിലുള്ളതോ മുൻപുള്ളതോ ആയ പാസ്സ്‌വേർഡ് ചോദിക്കും. പഴയപാസ്സ്‌വേർഡ്‌ മാറ്റിയിട്ടുണ്ടെകിൽ. Secure my Account എന്ന ബട്ടൻ ക്ലിക്ക് ചെയ്യുക. reset ചെയ്യാനുള്ള പാസ്സ്‌വേർഡ് നൽകരുത്. പകരം no longer have access these എന്ന ലിങ്ക് ക്ലിക്ക് ചെയ്യുക. പാസ്സ്‌വേർഡ് മാറ്റാനുള്ള ലിങ്ക് പുതിയൊരു മെയിൽ വിലാസത്തിലേക്ക് അയച്ചുതരാൻ ആവശ്യപ്പെടുക. അത് പ്രൈമറി ഇമെയിൽ ആയി സെറ്റ് ചെയ്യുക. തുടർന്നുള്ള ചില നിർദ്ദേശങ്ങൾക്ക് കൂടെ മറുപടി നൽകിയാൽ 24 മണിക്കൂറിനകം അക്കൗണ്ട് തിരികെ ലഭിക്കാൻ കഴിയും.

shortlink

Related Articles

Post Your Comments

Related Articles


Back to top button