തിരുവനന്തപുരം: സംസ്ഥാനത്ത് ഇതുവരെ അനാഥരായത് 42 കുട്ടികളെന്ന് സര്‍ക്കാര്‍. കോവിഡ് വ്യാപിച്ചു മരിച്ചവരുടെ കുട്ടികളുടെ എണ്ണമാണ് സർക്കാർ പുറത്തു വിട്ടിരിക്കുന്നത്. കോട്ടയം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ കുട്ടികൾ അനാഥരായിട്ടുള്ളത്. എട്ടു കുട്ടികൾക്കാണ് അവരുടെ തണലുകൾ നഷ്ടപ്പെട്ടിരിക്കുന്നത്. തൃശൂരില്‍ ഏഴും തിരുവനന്തപുരത്ത് ആറും കുട്ടികള്‍ അനാഥരായി. കണ്ണൂര്‍, മലപ്പുറം ജില്ലകളില്‍ കോവിഡ് മൂലം അനാഥരായ കുട്ടികളില്ലെന്ന ആശ്വാസവും ഈ കണക്കുകൾക്കിടയിലുണ്ട്.
Also Read:വട്ടിയൂർക്കാവിൽ സ്കൂട്ടർ മോഷണം; യുവാക്കൾ അറസ്റ്റിൽ
മാതാപിതാക്കളില്‍ ഒരാളെ നഷ്ടമായ 980 കുട്ടികളുണ്ട് സംസ്ഥാനത്ത്. ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍മാര്‍ വഴി പരിശോധന നടത്തി ഉറപ്പുവരുത്തിയാണ് പട്ടിക തയാറാക്കിയത്. രാജ്യത്താകമാനം 1700 കുട്ടികളാണ് കോവിഡ് മൂലം അനാഥരായിട്ടുള്ളത്. മാതാപിതാക്കളിൽ ഒരാളെ നഷ്ടപ്പെട്ടത് 7400 പേർക്കാണ്.
കേന്ദ്ര സര്‍ക്കാറിന്റെ ബാല്‍ സ്വരാജ് പോര്‍ട്ടലില്‍ വിവരങ്ങള്‍ അപ്ലോഡ് ചെയ്തതിനുപുറമെ കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയത്തിനും സംസ്ഥാനം വിവരങ്ങള്‍ കൈമാറി.
സംരക്ഷണവും കരുതലും ആവശ്യമുള്ള കുട്ടികളെ കണ്ടെത്തുന്നതിനായാണ് ബാൽസ്വരാജ് പോര്‍ട്ടല്‍ ആരംഭിച്ചത്. കോവിഡ് പശ്ചാത്തലത്തില്‍ ഇതിന്റ ഉപയോഗം വിപുലീകരിച്ചതായി കമീഷന് അറിയിച്ചിട്ടുണ്ട്. കോവിഡ് തുടർന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഇനിയും മരണസംഖ്യ ഉയർന്നേക്കാനിടയുണ്ട്. ഇനിയും കുട്ടികൾ അനാഥരായേക്കാൻ ഇടയുണ്ട്. അതുകൊണ്ട് കൃത്യമായ ചികിത്സ സംസ്ഥാനത്തും രാജ്യത്തും കൂടുതൽ ഉറപ്പ് വരുത്തേണ്ടതുണ്ട്.
2020 മാർച്ചിൽ നിന്ന് 2021 ലേക്കെത്തിയപ്പോൾ കോവിഡ് മരണങ്ങൾ രാജ്യത്ത് ഏറ്റവും ഉയർന്ന സ്ഥിതിയിലാണ് ഉണ്ടായിരുന്നത്. 3.32 ലക്ഷം പേരാണ് ഇന്ത്യയിൽ കോവിഡ് മൂലം മരണപ്പെട്ടിരിക്കുന്നത്. ഒഡിഷയിലാണ് ഏറ്റവും കുറവ് മരണനിരക്ക് രേഖപ്പെടുത്തിയിട്ടുള്ളത്. കശ്മീർ,തെലുങ്കാന,ആസാം എന്നിവിടങ്ങളിലും അയ്യായിരത്തിൽ താഴെയാണ് മരണപ്പെട്ടവരുടെ കണക്കുകൾ. മെയ് അവസാനത്തോടെ മരണനിരക്കിൽ വന്ന കുറവ് വലിയ ആശ്വാസമാണ് രാജ്യത്തിനു നൽകുന്നത്.
Post Your Comments