Latest NewsNewsIndia

ബ്യൂട്ടിപാർലർ വെടിവെയ്പ്പ് കേസ്; അധോലോക കുറ്റവാളി രവി പൂജാരിയെ ഇന്ന് കൊച്ചിയിലെത്തിക്കും; യാത്ര അതീവ സുരക്ഷയിൽ

രവിപൂജാരിയെ ഇന്ന് രാത്രി 7.45 ന് കൊച്ചിയിലെത്തിക്കും

ബംഗളൂരു: അധോലോക കുറ്റവാളി രവിപൂജാരിയെ ഇന്ന് രാത്രി കൊച്ചിയിലെത്തിക്കും. ബ്യൂട്ടി പാർലർ വെടിവെയ്പ്പ് കേസുമായി ബന്ധപ്പെട്ടാണ് നടപടി. പരപ്പന അഗ്രഹാര ജയിലിൽ നിന്നും രവി പൂജാരിയുമായി അന്വേഷണ സംഘം വിമാനത്താവളത്തിലേക്ക് പുറപ്പെട്ടു. കനത്ത സുരക്ഷയാണ് യാത്രയ്ക്കായി ഒരുക്കിയിരിക്കുന്നത്. രാത്രി 7.45 ന്റെ എയർ ഏഷ്യ വിമാനത്തിലാണ് സംഘം കൊച്ചിയിലെത്തുക.

Read Also: കോവിഡ് പ്രതിരോധം; നരേന്ദ്ര മോദിയുടെയും യോഗി ആദിത്യനാഥിന്റെയും പ്രവര്‍ത്തനങ്ങളെ പ്രശംസിച്ച് ബിജെപി

പിന്നീട് രവി പൂജാരിയെ കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ വാങ്ങും. ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് ബ്യൂട്ടിപാർലർ വെടിവെയ്പ്പ് കേസിൽ രവി പൂജാരിയെ അറസ്റ്റ് ചെയ്യുന്നത്. കൊച്ചിയിൽ നിന്നുള്ള ക്രൈംബ്രാഞ്ച് സംഘം ബംഗളുരു പരപ്പന അഗ്രഹാര ജയിലിലെത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ബ്യൂട്ടി പാർലർ വെടിവെയ്പ് കേസിൽ മൂന്നാം പ്രതിയാണ് രവി പൂജാരി.

2019 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. നടി ലീന മരിയ പോളിന്റെ ബ്യൂട്ടി പാർലറിന് നേരെ ബൈക്കിലെത്തിയ രണ്ടംഗ സംഘം എയർ പിസ്റ്റൾ ഉപയോഗിച്ച് വെടിയുതിർക്കുകയായിരുന്നു.

Read Also: ന്യൂനപക്ഷ ആനുകൂല്യ അനുപാതം; ഹൈക്കോടതി വിധിയില്‍ സര്‍വകക്ഷിയോഗം വിളിച്ച് മുഖ്യമന്ത്രി

shortlink

Related Articles

Post Your Comments

Related Articles


Back to top button