Latest NewsKeralaNattuvarthaNews

ന്യൂനപക്ഷ ആനുകൂല്യ അനുപാതം; ഹൈക്കോടതി വിധിയില്‍ സര്‍വകക്ഷിയോഗം വിളിച്ച് മുഖ്യമന്ത്രി

ന്യൂനപക്ഷ ആനുകൂല്യങ്ങൾ ജനസംഖ്യാനുപാതികമായി വിതരണം ചെയ്യണമെന്നതായിരുന്നു ഹൈക്കോടതി ഉത്തരവ്

തിരുവനന്തപുരം: ന്യൂനപക്ഷ ആനുകൂല്യ അനുപാതവുമായി ബന്ധപ്പെട്ട കേരള ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സര്‍വകക്ഷിയോഗം വിളിച്ചു. കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ വെള്ളിയാഴ്ച വൈകീട്ട് 3.30ന് വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് യോഗം ചേരുക.

ആനുകൂല്യങ്ങളിൽ 80:20 അനുപാതം നിശ്ചയിച്ചുകൊണ്ടുള്ള സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി റദ്ദാക്കിയിരുന്നു. 80 ശതമാനം മുസ്ലിങ്ങള്‍ക്കും 20 ശതമാനം ലത്തീന്‍ കത്തോലിക്ക, പരിവര്‍ത്തിത ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കും നല്‍കിക്കൊണ്ടുള്ള ഉത്തരവുകളാണ് ഹൈക്കോടതി റദ്ദാക്കിയത്. ന്യൂനപക്ഷ ആനുകൂല്യങ്ങൾ ജനസംഖ്യാനുപാതികമായി വിതരണം ചെയ്യണമെന്നതായിരുന്നു ഹൈക്കോടതി ഉത്തരവ്.

സമുദായപരമായി വിധിയെ അനുകൂലിച്ചും വിധിക്കെതിരെയും നിരവധിപ്പേർ രംഗത്തുവന്നു. ക്രിസ്ത്യന്‍ മതവിഭാഗങ്ങള്‍ വിധിയെ അനുകൂലിച്ചപ്പോള്‍, വിധിക്കെതിരെ അപ്പീല്‍ പോകണമെന്ന് ആവശ്യപ്പെട്ട് മുസ്ലീം സംഘടനാ നേതാക്കള്‍ കഴിഞ്ഞദിവസം മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button