ന്യൂഡല്‍ഹി : ഇന്ത്യയില്‍ കണ്ടെത്തിയ രണ്ട് കൊവിഡ് വകഭേദത്തിന് ലോകാരോഗ്യ സംഘടന പേരുനല്‍കി. ഗ്രീക്ക് ആല്‍ഫബെറ്റുകള്‍ ഉപയോഗിച്ച് കപ്പ, ഡെല്‍റ്റ എന്നാണ് ഈ വകഭേദങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന പേര്. ബി 1.617.1 വകഭേദത്തെ കപ്പ എന്നും ബി 1.617.2 വകഭേദത്തിന് ഡെല്‍റ്റ എന്നുമാണ് പേര് നല്‍കിയിരിക്കുന്നത്. ഇതിന്റെ പേര് ഇന്ത്യൻ വകഭേദം എന്നല്ല എന്നും ലോകാരോഗ്യസംഘടന വ്യക്തമാക്കി.
ബി ഡോട്ട് ഒന്ന് ഡോട്ട് അറുനൂറ്റി പതിനേഴ് വൈറസ് വകഭേദത്തെ റിപ്പോര്‍ട്ടുകളിലെവിടെയും ഇന്ത്യന്‍ വകഭേദമെന്ന് സൂചിപ്പിച്ചിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന വിശദമാക്കി. 44 രാജ്യങ്ങളില്‍ ഇന്ത്യന്‍ വൈറസ് വകഭേദം ഭീഷണിയയുര്‍ത്തുന്നതില്‍ ലോകാരോഗ്യ സംഘടനക്ക് ആശങ്കയെന്ന രീതിയിലുള്ള മാധ്യമ റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് വിശദീകരണവുമായി ലോകാരോഗ്യ സംഘടന രംഗത്തെത്തിയത്.
2020 ഒക്ടോബറിലാണ് ഈ രണ്ട് വകഭേദവും ഇന്ത്യയില്‍ കണ്ടെത്തിയത്. വൈറസ് വകഭേദത്തിന്‍റെ ശാസ്ത്രീയ നാമം മാത്രമേ ഉപയോഗിക്കാറുള്ളൂവെന്നും ഒരു രാജ്യത്തിന്‍റെയും പേര് സൂചിപ്പിക്കാറില്ലെന്നും ലോകാരോഗ്യസംഘടന വിശദീകരിച്ചു. ഇന്ത്യന്‍ വകഭേദമെന്ന പ്രയോഗം ലോകാരോഗ്യ സംഘടന 32 പേജുള്ള റിപ്പോര്‍ട്ടിലെവിടെയും നടത്തിയിട്ടില്ലെന്ന് കേന്ദ്രവും നേരത്തെ വ്യക്തമാക്കിയിരുന്നു.
എന്നാൽ കോൺഗ്രസ്സ് ഇടതു നേതാക്കൾ ഉൾപ്പെടെ നിരവധി മാധ്യമങ്ങൾ ഇന്ത്യയിൽ തന്നെ ഇന്ത്യൻ വകഭേദമെന്നു പരാമർശിച്ചിരുന്നു. കോൺഗ്രസിന്റെ ലീക്കായ ‘ടൂൾ കിറ്റിലും’ ഇത്തരത്തിൽ പരാമർശിക്കണമെന്ന് കൊടുത്തിട്ടുണ്ടായിരുന്നു എന്നാണ് മാധ്യമ റിപ്പോര്‍ട്ടുകൾ.
Post Your Comments