Latest NewsCinemaMollywoodNewsIndiaEntertainmentKollywoodMovie Gossips

വിജയ് ദേവരക്കൊണ്ട പ്രതികരിച്ചില്ല, നടൻ മൊബൈല്‍ ഫോണ്‍ സ്വിച്ച്‌ ഓഫാക്കി വച്ചു; ആരോപണങ്ങളുമായി നിർമ്മാതാവ്

വിജയ് ദേവരക്കൊണ്ട നായകനായ വേള്‍ഡ് ഫെയ്മസ് ലവറിന്റെ പരാജയം തന്നെ തകർത്തുകളഞ്ഞെന്നാണ് അദ്ദേഹം പറയുന്നത്

തെലുങ്ക് സിനിമയിലെ യുവതാരമാണ് വിജയ് ദേവരക്കൊണ്ട. അര്‍ജുന്‍ റെഡ്ഡി എന്ന ചിത്രത്തിലൂടെ കേരളത്തിലും ധാരാളം ആരാധകരെ സൃഷ്ടിക്കാന്‍ വിജയ് ദേവരക്കൊണ്ടയ്ക്ക് സാധിച്ചിട്ടുണ്ട്. താരത്തിന്റെ ഗീതാ ഗോവിന്ദം, ഡിയര്‍ കൊമ്രേഡ് തുടങ്ങിയ ചിത്രങ്ങള്‍ കേരളത്തിലും വലിയ വിജയമായിരുന്നു. ഇതോടെ താരം യുവാക്കളുടെ ഹരമായി മാറി. തെന്നിന്ത്യയിലെ വിലപിടിപ്പുള്ള താരമായി മാറിയ വിജയ് ദേവരക്കൊണ്ട ബോളിവുഡിലും അരങ്ങേറാന്‍ തയ്യാറെടുക്കുകയാണ് .

എന്നാല്‍ ഇപ്പോഴിതാഅതേസമയം നിര്‍മ്മാതാവും വിതരണക്കാരനുമായ അഭിഷേക് നമയുടെ ആരോപണം വിജയ് ദേവരക്കൊണ്ടയ്ക്ക് കനത്ത തിരിച്ചടിയായി മാറിക്കൊണ്ടിരിക്കുകയാണ്. വിജയ് ദേവരക്കൊണ്ട നായകനായ വേള്‍ഡ് ഫെയ്മസ് ലവറിന്റെ പരാജയം തന്നെ തകർത്തുകളഞ്ഞെന്നാണ് അദ്ദേഹം പറയുന്നത്.

അപ്രതീക്ഷിതമായൊരു പരാജയമായിരുന്നു ചിത്രത്തിന്റേതെന്നും നിക്ഷേപിച്ചതിന്റെ പത്ത് ശതമാനം പോലും നേടാനായില്ലെന്നുമാണ് അഭിഷേക് പറയുന്നത്. ചിത്രം പരാജയപ്പെട്ടതോടെ വിജയ് ദേവരക്കൊണ്ടയില്‍ നിന്നും യാതൊരു പ്രതികരണവുമില്ലാതെ വന്നത് തനിക്ക് ഏറെ വേദനയായെന്നും നടൻ മൊബൈല്‍ ഫോണ്‍ സ്വിച്ച്‌ ഓഫാക്കി വച്ചുവെന്നും അദ്ദേഹം പറയുന്നു.

ചിത്രത്തോട് കുറച്ച്‌ ഉത്തരവാദിത്തം നായകനും കാണിക്കേണ്ടതുണ്ടെന്നും, വിജയ് ദേവരക്കൊണ്ട യാതൊരു ഉത്തരവാദിത്തവും കാണിച്ചില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അതേസമയം, അഭിഷേകിന്റെ ആരോപണത്തോട് വിജയ് ദേവരക്കൊണ്ട ഇതുവരേയും പ്രതികരിച്ചിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button