Latest NewsIndiaNews

മകന് ദയാവധം അനുവദിക്കണമെന്ന അപേക്ഷയുമായി മാതാപിതാക്കൾ; പത്തുവയസുകാരന്‍ കോടതിയില്‍ വച്ച്‌ മരിച്ചു

വീടിന്റെ ടെറസില്‍ നിന്ന് വീണ കുട്ടിയുടെ തലയ്‌ക്കേറ്റ പരിക്കിനെ തുടര്‍ന്നു ശരീരം തളര്‍ന്നുപോയി

തിരുപ്പതി: കിടപ്പു രോഗിയായ മകന് ദയാവധത്തിന് അപേക്ഷയുമായി മാതാപിതാക്കള്‍ കോടതിയില്‍ എത്തിയതിനു പിന്നാലെ പത്തുവയസുകാരന്‍ കോടതി പരിസരത്ത് വച്ചു തന്നെ മരിച്ചു. ആന്ധ്രയിലെ ചിറ്റൂര്‍ ജില്ലയിലാണ് സംഭവം.

read also: വാക്‌സിന്‍ കയറ്റുമതിയ്ക്ക് നിരോധനം;  നിലപാടില്‍ മലക്കംമറിഞ്ഞ് ശശി തരൂര്‍

നാലുവര്‍ഷം മുന്‍പ് വീടിന്റെ ടെറസില്‍ നിന്ന് വീണ കുട്ടിയുടെ തലയ്‌ക്കേറ്റ പരിക്കിനെ തുടര്‍ന്നു ശരീരം തളര്‍ന്നുപോയിരുന്നു. കുട്ടിയുടെ ചികിത്സയ്ക്കായി ലക്ഷങ്ങള്‍ ചെലവഴിച്ചതു വഴി മാതാപിതാക്കള്‍ കടത്തിലായി.വര്‍ഷങ്ങള്‍ നീണ്ട ചികിത്സ കൊണ്ട് കുട്ടിയുടെ ആരോഗ്യനിലയില്‍ യാതൊരുവിധ പുരോഗതിയും ഉണ്ടാവാത്ത പശ്ചാത്തലത്തിലാണ് നിർധനരായ കുടുംബം ദയാവധത്തിനു അപേക്ഷയുമായി എത്തിയത്, ഇതിന്റെ ഭാഗമായി കോടതിയില്‍ എത്തിയപ്പോഴാണ് കുട്ടിയുടെ മരണം സംഭവിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button