കൊച്ചി: ജനശതാബ്ദി, ഇന്റര്‍സിറ്റി എക്പ്രസുകള്‍ ഇന്നു മുതല്‍ ഓടില്ല. യാത്രക്കാരുടെ എണ്ണം മൂന്നുശതമാനത്തിലേക്കായി കുറഞ്ഞത് മൂലം എക്പ്രസുകള്‍ നേരിടേണ്ടി വരുന്നത് വൻ വരുമാന നഷ്ടമാണ്. തുടർന്നാണ് കോഴിക്കോട്ടുനിന്ന് തിരുവനന്തപുരത്തേക്കും തിരിച്ചുമുള്ള ജനശതാബ്ദി എക്സ്പ്രസ്, എറണാകുളം-കണ്ണൂര്‍ ഇന്റര്‍സിറ്റി എക്പ്രസ് എന്നിവയുടെ സര്‍വീസ് നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. 1080 യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഈ ട്രെയിനുകളില്‍ കഴിഞ്ഞയാഴ്ച 30-നും 50-നും ഇടയില്‍ യാത്രക്കാര്‍ മാത്രമാണ് സഞ്ചരിച്ചത്.
Read Also: ലക്ഷദ്വീപില്‍ ഗാന്ധി പ്രതിമ സ്ഥാപിക്കണം; സമൂഹ മാധ്യമങ്ങളില്‍ തരംഗമായി പുതിയ ക്യാമ്പയിന്‍
എന്നാൽ ഒരു സെക്ടറില്‍ ഒരു വണ്ടി എന്നതാണ് ലോക്ഡൗണ്‍ കാലത്തെ റെയില്‍വെയുടെ നയം. ലോക്ഡൗണ്‍ കാലത്ത് റെയില്‍വേയുടെ നയം. മംഗളൂരു റൂട്ടില്‍ പകല്‍ പരശുറാം, രാത്രി മാവേലി. ന്യൂഡല്‍ഹിക്ക് കേരളയും മംഗളയും മുംബൈയ്ക്ക് നേത്രാവതി, ചെന്നൈയ്ക്ക് മെയില്‍, ബംഗളൂരുവിലേക്ക് ഐലന്‍ഡ്, ഹൈദരാബാദിന് ശബരി എന്നിങ്ങനെയാണ് സെക്ടര്‍ തിരിച്ചുള്ള തീവണ്ടി. യാത്രാവണ്ടികള്‍ കുറച്ചെങ്കിലും ചരക്കുവണ്ടികളുടെ സര്‍വീസ് റെയില്‍വേ നടത്തുന്നുണ്ട്. 15-നും 20-നും ഇടയ്ക്ക് ചരക്കുവണ്ടികളാണ് പ്രതിദിനം കേരളത്തിലേക്ക് ഇപ്പോള്‍ എത്തുന്നത്. ജനശതാബ്ദി ഒരുദിവസം സര്‍വീസ് നടത്താന്‍ ശരാശരി നാലുലക്ഷം രൂപ ചെലവ് വരുമ്പോള്‍ നഷ്ടം പെരുപ്പിക്കേണ്ട എന്ന വിലയിരുത്തലിലാണ് ഓട്ടംനിര്‍ത്താന്‍ തീരുമാനിച്ചത്.15 ദിവസത്തിനുശേഷം ഇക്കാര്യം പുനരാലോചിക്കും.
Post Your Comments