ന്യൂഡല്‍ഹി: കഴിഞ്ഞ ഏതാനും നാളുകളായി സമൂഹ മാധ്യമങ്ങളില്‍ ലക്ഷദ്വീപാണ് പ്രധാന ചര്‍ച്ചാവിഷയം. അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിന്റെ ഭരണപരിഷ്‌കാരങ്ങള്‍ക്കെതിരെ കോണ്‍ഗ്രസും സിപിഎമ്മും ഉള്‍പ്പെടെ വലിയ പ്രതിഷേധമാണ് നടത്തുന്നത്. #SaveLakshadweep ക്യാമ്പയിനുമായി നിരവധിയാളുകളാണ് രംഗത്തെത്തിയത്. എന്നാല്‍ ഇപ്പോള്‍ #Gandhi4Lakshadweep എന്ന ഹാഷ്ടാഗിലുള്ള പോസ്റ്റുകള്‍ കൊണ്ട് ട്വിറ്റര്‍ നിറഞ്ഞിരിക്കുകയാണ്.
ലക്ഷദ്വീപില്‍ മഹാത്മാ ഗാന്ധിയുടെ പ്രതിമ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധിയാളുകളാണ് രംഗത്തെത്തിയിരിക്കുന്നത്. രാഹുല്‍ ഈശ്വര്‍ ഉള്‍പ്പെടെയുള്ളവര്‍ #Gandhi4Lakshadweep ക്യാമ്പയിന് പരസ്യമായി പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ്. ഗാന്ധി പ്രതിമ സ്ഥാപിക്കുന്ന കാര്യത്തില്‍ ഒരു തരത്തിലുമുള്ള വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന് പറഞ്ഞ രാഹുല്‍ ഈശ്വര്‍ ഗാന്ധിജി രാഷ്ട്രപിതാവാണെന്നും അദ്ദേഹത്തിന്റെ പ്രതിമയോട് അനാദരവ് കാണിക്കാന്‍ പാടില്ലെന്നും വ്യക്തമാക്കി.
പഞ്ചായത്തീരാജ് എന്ന ആശയം കൊണ്ടുവന്ന മഹാത്മാ ഗാന്ധിയുടെ പ്രതിമ ലക്ഷദ്വീപിലെ ജില്ലാ പഞ്ചായത്തുകളില്‍ സ്ഥാപിക്കണമെന്ന് മാധ്യമ പ്രവര്‍ത്തകനായ ടി.ജി മോഹന്‍ദാസ് ആവശ്യപ്പെട്ടു. #Gandhi4Lakshadweep ക്യാമ്പയിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചവര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തരമന്ത്രി അമിത് ഷായെയും ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിനെയും ടാഗ് ചെയ്തുകൊണ്ടാണ് അഭിപ്രായം അറിയിക്കുന്നത്.
Post Your Comments