ന്യൂഡല്‍ഹി: ഉത്തരകാശിയിലെ കേദാര്‍ ഘട്ടിലെ നദീ തീരത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ നായ കടിച്ചുവലിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. മരണനിരക്കുകൾ കൂടിയതോടെ മൃതദേഹങ്ങൾ പുഴയിൽ ഒഴുക്കുന്നതും പാതി വെന്ത് കഴിയുമ്പോൾ ഉപേക്ഷിക്കുന്നതും പതിവായിരുന്നു. ഇത്തരത്തിൽ പാതി ദഹിച്ച ശവശരീരങ്ങളാണ് നായ്ക്കൾ കടിച്ചു വലിക്കുന്നതായി ഇപ്പോൾ കാണപ്പെട്ടിരിക്കുന്നത്.
മൃതദേഹങ്ങള്‍ നീക്കം ചെയ്യാന്‍ നടപടി സ്വീകരിക്കണമെന്ന് പ്രദേശവാസികള്‍ ജില്ല അധികാരികളോട് ആവശ്യപ്പെട്ടു. ഗംഗയുടെ കൈവഴികളിലേക്ക് മൃതദേഹം വലിച്ചെറിയുന്നുണ്ടെന്നും അവര്‍ ആരോപിച്ചു. അനവധി മൃതദേഹങ്ങളാണ് ഇത്തരത്തിൽ നദിയുടെ തീരങ്ങളിൽ കുമിഞ്ഞു കൂടിയിട്ടുള്ളത്.
മരിച്ചവരോട് കാണിക്കേണ്ട നീതികളൊന്നും തന്നെ ഇവിടെ പാലിക്കപ്പെടുന്നില്ലായിരുന്നു. മണലിനുള്ളില്‍ സംസ്കരിച്ച നിലയിലായിരുന്ന ഇവിടെ മൃതദേഹങ്ങള്‍ ഉണ്ടായിരുന്നത്. കനത്ത മഴ പെയ്തതോടെ നദിയിലെ വെള്ളം ഉയരുകയും മണ്ണ് ഒലിച്ചുപോകുകയും ചെയ്തു. ഇതോടെ പ്രദേശത്ത് ദുര്‍ഗന്ധം പരന്നതോടെ നായ്ക്കളെത്തി മൃതദേഹം മണല്‍ മാന്തി പുറത്തെടുക്കുകയും ഭക്ഷിക്കുകയുമായിരുന്നുവെന്ന് പ്രദേശവാസികള്‍ പറയുന്നു. സംഭവത്തില്‍ പ്രകോപിതരായ പ്രദേശവാസികള്‍ നഗര ഭരണകൂടം യാതൊരുവിധ നടപടികളും സ്വീകരിച്ചിട്ടില്ലെന്ന് ആരോപിച്ചു.
Post Your Comments