കോഴിക്കോട്: സംസ്ഥാനത്തെ ബി.ജെ.പിയെ പ്രതിക്കൂട്ടിലാക്കിയ കൊടകര കുഴല്‍പ്പണ കേസുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ്-ലീഗ് പാര്‍ട്ടികള്‍ക്കെതിരെ ആരോപണം ഉന്നയിച്ച് സി.പി.എം നേതാവ് എളമരം കരിം. വിവാദമായ ഈ കേസില്‍ കോണ്‍ഗ്രസ്സും മുസ്ലിം ലീഗും എന്ത് കൊണ്ടാണ് പ്രതികരണവുമായി വരാത്തതെന്ന് എളമരം കരീം ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിച്ചു. ബിജെപിക്ക് ഇഷ്ടപ്പെടാത്ത ഒന്നും പറയില്ല എന്ന നിലപാടല്ലേ ഇതെന്നും അദ്ദേഹം തന്റെ പോസ്റ്റിലൂടെ ചോദിക്കുന്നു.
Read Also : മുന്‍ ജസ്റ്റിസ് അരുൺ മിശ്രയെ ദേശീയ മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷനാക്കാൻ ശുപാർശ
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം :
ഇന്ന് കേരളത്തില്‍ വലിയ വിവാദം സൃഷ്ടിച്ച സംഭവമാണ് കൊടകര കള്ളപ്പണക്കടത്ത് കേസ്. തെരഞ്ഞെടുപ്പ് കാലത്ത് ബിജെപിക്ക് വേണ്ടി കൊണ്ടുവന്ന പണമാണിതെന്നാണ് കരുതപ്പെടുന്നത്. നിരവധി ബിജെപി നേതാക്കളെ ഇതിനകം പോലീസ് ചോദ്യം ചെയ്തു. അന്വേഷണം തുടരുകയാണ്.
ഈ വിവാദ വിഷയത്തില്‍ കോണ്‍ഗ്രസ്സും മുസ്ലിം ലീഗും എന്ത് കൊണ്ടാണ് ഒരക്ഷരം ഉരിയാടാത്തത്? ബിജെപിക്ക് ഇഷ്ടപ്പെടാത്ത ഒന്നും പറയില്ല എന്ന നിലപാടല്ലേ?
കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് നടക്കുന്നതിന് രണ്ട് ദിവസം മുമ്പായിരുന്നു തൃശൂര്‍ ജില്ലയിലെ കൊടകരയില്‍ വച്ച് മൂന്നര കോടി രൂപയുടെ കുഴല്‍പണം കാര്‍ സഹിതം തട്ടിയെടുത്തത്. ദേശീയ പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള പണം എന്ന മട്ടിലായിരുന്നു അന്ന് വാര്‍ത്തകള്‍ വന്നിരുന്നത്. പരാതിക്കാരനായ ധര്‍മരാജന്‍ പറഞ്ഞത് ഭൂമി ഇടപാടിനുള്ള 25 ലക്ഷം മാത്രമേ നഷ്ടപ്പെട്ടിട്ടുള്ളു എന്നായിരുന്നു. എന്നാല്‍ പിന്നീട് നഷ്ടമായത് 25 ലക്ഷമല്ല, 3 കോടിയാണെന്ന് ഇവര്‍ സമ്മതിക്കുകയായിരുന്നു.
അതേസമയം, പണം ബിജെപിയുടേതാണെന്ന് ധര്‍മ്മജന്‍ മൊഴി നല്‍കി. രണ്ട് ചോദ്യം ചെയ്തപ്പോഴും ധര്‍മ്മരാജന്‍ പൊലീസിന് ഇതേ് മൊഴി തന്നെയാണ് നല്‍കിയതാണെന്നാണ് വിവരം. ഇതോടെ ബിജെപി സംസ്ഥാന നേതൃത്വം പ്രതിസന്ധിയിലാവും. എന്നാല്‍ ഇതിനിടെ ധര്‍മ്മരാജന് തിരഞ്ഞെടുപ്പ് ചുമതലകള്‍ ഇല്ലായിരുന്നെന്നും അന്വേഷണ സംഘം കണ്ടെത്തി. ധര്‍മ്മരാജനെ നിരന്തരമായ ബന്ധപ്പെട്ടത് തിരഞ്ഞെടുപ്പ് സംബന്ധിച്ച കാര്യങ്ങള്‍ സംസാരിക്കാനായിരുന്നു എന്നാണ് സംസ്ഥാന നേതാക്കള്‍ മൊഴി നല്‍കിയത്. കൂടാതെ തിരഞ്ഞെടുപ്പ് സാമഗ്രികളുമായല്ല ധര്‍മ്മരാജന്‍ തൃശൂരില്‍ എത്തിയതെന്നും അന്വേഷ സംഘം കണ്ടെത്തിയിരുന്നു. ഇതോടെ സംസ്ഥാന നേതാക്കളുടെ വാദം പൊളിയുകയാണ്.
Post Your Comments