കണ്ണൂർ : പിണറായി സർക്കാരിന് തുടർഭരണം കിട്ടിയതോടെ രാഷ്ട്രീയസമരത്തിൽ പങ്കെടുത്ത് കേസിൽ കുടുങ്ങിയ യു.ഡി.എഫ് പ്രവർത്തകർ ആശങ്കയിൽ. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ ആയിരക്കണക്കിന് യു.ഡി.എഫ് പ്രവർത്തകരുടെ പേരിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇത് പാസ്പോർട്ട്, ജോലി തുടങ്ങിയവയ്ക്ക് പോലീസിന്റെ തടസ്സമില്ലാപത്രം കിട്ടാനും പ്രയാസമാകും.
യു.ഡി.എഫ് സർക്കാർ അധികാരത്തിലെത്തുന്നതോടെ ഗുരുതര ചാർജുകളുള്ളവ ഒഴിച്ച് ബാക്കിയെല്ലാം പിൻവലിക്കുമെന്നും ഇവർ പ്രതീക്ഷിച്ചിരുന്നു. രാഷ്ട്രീയസമരങ്ങളിലെ പല കേസുകളും സർക്കാർ അഥവാ പ്രോസിക്യൂഷനാകും പരാതിക്കാരൻ. പ്രോസിക്യൂഷന് പരാതിയില്ലെന്ന് എഴുതിക്കൊടുത്ത് കോടതിയുടെ അനുമതിയോടെ കേസുകൾ പിൻവലിക്കുന്ന രീതിയാണ് കാലങ്ങളായി ഉണ്ടായിരുന്നത്.
Read Also : ഇടതുമുന്നണിയുടെ തുടർഭരണം; രാഷ്ട്രീയ കേസുകളിൽപ്പെട്ട ആയിരക്കണക്കിന് യു.ഡി.എഫ് പ്രവർത്തകർ ആശങ്കയിൽ
ഇന്ത്യൻ ശിക്ഷാനിയമത്തിലെ 143 , 283, 147 തുടങ്ങിയ വകുപ്പുകളാണ് ഈ കേസിൽ ചുമത്താറ്. പോലീസുമായി ബലംപിടിത്തമുണ്ടാകുന്ന കേസിൽ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തലിന് 353-ാം വകുപ്പ് ചുമത്തും. മൂന്നുവർഷം തടവ് ലഭിക്കുന്ന കുറ്റമാണിത്. പോലീസിന് പരിക്കേൽക്കുന്ന സംഭവങ്ങളിൽ ഏഴുവർഷം വരെ തടവ് കിട്ടാവുന്ന 332-ാം വകുപ്പ് ചേർക്കും.
Post Your Comments