Latest NewsIndiaNews

നടുറോഡില്‍ മാരകായുധങ്ങളുമായി വീഡിയോ ചിത്രീകരണം; ജനങ്ങളില്‍ ഭീതി പരത്തിയ സംഘം അറസ്റ്റില്‍

ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാന്‍ പാടില്ലെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കി

ചെന്നൈ: മാരകായുധങ്ങളുമായി ജനങ്ങളില്‍ ഭീതി പരത്തിയ സംഘം അറസ്റ്റില്‍. നടുറോഡില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച നാല് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. തമിഴ്‌നാട്ടിലാണ് സംഭവം.

Also Read: 70 കടുവകളെ കൊലപ്പെടുത്തി, തോലും എല്ലും മാംസവും ചൈനയിലുള്‍പ്പെടെ വ്യാപാരം; ‘കടുവ ഹബീബ്’ ഒടുവിൽ വലയിലായി

സംഭവവുമായി ബന്ധപ്പെട്ട് കബിലന്‍, തങ്കമുത്തു, മുകേഷ് കുമാര്‍, സന്തോഷ്, വെങ്കടേശന്‍ എന്നിവര്‍ക്കെതിരെ പോലീസ് കേസ് എടുത്തു. ഇവരില്‍ നാല് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. അഞ്ചാമനായ വെങ്കടേശന്‍ ഒളിവിലാണ്. ഇയാള്‍ക്ക് വേണ്ടിയുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.

യാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും സമീപം മാരകായുധങ്ങളുമായി നിലയുറപ്പിച്ച സംഘം ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു. വീഡിയോ ചിത്രീകരിക്കാന്‍ വേണ്ടിയായിരുന്നു യുവാക്കളുടെ ‘അഭ്യാസ’ പ്രകടനം. ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാന്‍ പാടില്ലെന്നും പൊതുജനങ്ങള്‍ക്കിടയില്‍ ഭീതി പരത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും പോലീസ് മുന്നറിയിപ്പ് നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button