Latest NewsIndiaNews

70 കടുവകളെ കൊലപ്പെടുത്തി, തോലും എല്ലും മാംസവും ചൈനയിലുള്‍പ്പെടെ വ്യാപാരം; ‘കടുവ ഹബീബ്’ ഒടുവിൽ വലയിലായി

ശനിയാഴ്ചയാണ് ഹബീബ് പോലീസ് പിടിയിൽ ആയത്.

ധാക്ക: ഇന്ത്യ- ബംഗ്ലാദേശ് അതിര്‍ത്തിയോടു ചേര്‍ന്നുള്ള സുന്ദര്‍ബന്‍ വനങ്ങളിൽ വന്യജീവികളെ വ്യാപകമായി വേട്ടയാടി വിലസി നടന്ന ‘കടുവ ഹബീബ്’ പിടിയിൽ. വന്യജീവികളെ വ്യാപകമായി വേട്ടയാടിയതിന് വര്‍ഷങ്ങളായി പൊലീസ് തിരയുന്നയാളാണ് ഹബീബ്.

read also: നരേന്ദ്ര മോദിയോട് സങ്കടം പറഞ്ഞ് ആറു വയസുകാരി; 48 മണിക്കൂറിനുള്ളിൽ എല്ലാം ശരിയാക്കുമെന്ന് ഉറപ്പു നൽകി അധികൃതർ
വനത്തില്‍ തേന്‍ ശേഖരിക്കുന്ന ജോലി ചെയ്യുന്ന ഇയാള്‍ കടുവ വേട്ട ഒറ്റയ്ക്കാണ് നടത്തിയിരുന്നത്. മാനുകളെ വേട്ടയാടിയതിനും ഇയാൾക്കെതിരെ കേസുകളുണ്ട്. 70- ഓളം കടുവകളെ താന്‍ വേട്ടയാടിയതായി ഇയാള്‍ നാട്ടുകാരോട് പറഞ്ഞിട്ടുണ്ട്. വനമേഖലയോടു ചേര്‍ന്ന് താമസമാക്കിയ ഇയാള്‍ പൊലീസ് എത്തുമ്ബോള്‍ കാട്ടിനുള്ളിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു പതിവെന്ന് പൊലീസ് മേധാവി സൈദു റഹ്‌മാന്‍ പറയുന്നു.

ശനിയാഴ്ചയാണ് ഹബീബ് പോലീസ് പിടിയിൽ ആയത്. വേട്ടയാടുന്ന കടുവയുടെ തോല്, എല്ല്, മാംസം എന്നിവ വില്‍പന നടത്തിയിരുന്നതായാണ് സംശയം. ചൈനയിലുള്‍പ്പെടെ ഇയാൾക്ക് ബന്ധങ്ങൾ ഉണ്ടെന്നും അന്വേഷണ സംഘത്തിന് സൂചന ലഭിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button