
കൽപറ്റ; കാറിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 14 കിലോ കഞ്ചാവ് പൊലീസ് കണ്ടെത്തി പിടികൂടി. സംഭവത്തെ തുടർന്ന് 2 പേരെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. പടിഞ്ഞാറത്തറ മുണ്ടക്കുറ്റി മടയങ്കോട് പ്രജിത്ത് (21), ഇടുക്കി തൊടുപുഴ നിരപ്പേൽ വീട്ടിൽ റോബിൻ (27) എന്നിവരാണ് കേന്ദ്രീയ വിദ്യാലയത്തിന് സമീപമുള്ള റിസോർട്ടിൽ നിന്നുമാണ് പിടിയിലായത്.
കാറിന്റെ വിവിധ ഭാഗങ്ങളിലും ബാഗുകളിലുമായി 28 പൊതികളായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. എസ്ഐ ജയചന്ദ്രൻ, പൊലീസ് ഉദ്യോഗസ്ഥരായ അബ്ദുറഹ്മാൻ, കെ.കെ. വിപിൻ, രാഗേഷ് കൃഷ്ണ, എം.പി. ഷൈൻ, കൽപറ്റ എസ്ഐ വി.വി. ദീപ്തി എന്നിവരാണ് പ്രതികളെ പിടികൂടിയത്.
Post Your Comments