ഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ വാക്‌സിന്‍ നയത്തിൽ മാറ്റം വരുത്തണമെന്ന് സുപ്രീം കോടതി. വാക്‌സിന് രണ്ടു വില ഈടാക്കുക, വാക്‌സിന്‍ ക്ഷാമം തുടങ്ങി വാക്‌സിന്‍ നയത്തിലെ അപാകതകളും കോടതി ചൂണ്ടിക്കാട്ടി. വാക്‌സിനേഷനുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളിലെ ആശങ്കകൾ പരിഹരിച്ച് പുതിയ സത്യവാങ്മൂലം ഫയല്‍ ചെയ്യാന്‍ കോടതി കേന്ദ്രസർക്കാരിന് രണ്ടാഴ്ചത്തെ സമയം നല്‍കി.
കേന്ദ്രസർക്കാരിനും സംസ്ഥാനങ്ങൾക്കും വാക്‌സിൻ ലഭിക്കുന്നതിനായി രണ്ടു വില നല്‍കേണ്ടി വരുന്നതിനെ കോടതി ചോദ്യം ചെയ്തു. ഒരേ കമ്പിനിയുടെ വാക്‌സിൻ രണ്ടു പേര്‍ക്ക് എങ്ങനെ വ്യത്യസ്ത വിലകളില്‍ നല്‍കാന്‍ കഴിയുമെന്നാണ് കോടതി ചോദിച്ചത്. കേന്ദ്രവും സംസ്ഥാനവും നികുതിദായകരുടെ പണമാണ് വാക്‌സിന്‍ വാങ്ങുന്നതിനായി ചെലവഴിക്കുന്നതെന്നും, അതിനാല്‍ വ്യത്യസ്ത വില ഈടാക്കുന്നത് അനുവദിക്കാനാവില്ലെന്നും കോടതി നിരീക്ഷിച്ചു.
വാക്‌സിന്‍ വില നിര്‍ണയിക്കാനുളള അധികാരം കേന്ദ്രസർക്കാർ എന്തു കൊണ്ടാണ് നിര്‍മാതാക്കള്‍ക്ക് വിട്ടുനല്കിയതെന്നും, വില നിർണ്ണയിക്കാനുള ഉത്തരവാദിത്തവും അധികാരവും സർക്കാരിനാണെന്നും കോടതി ചൂണ്ടിക്കാട്ടി. കേന്ദ്രസർക്കാർ നല്‍കുന്നതിനേക്കാള്‍ കൂടുതല്‍ പണം സംസ്ഥാനങ്ങള്‍ളും സ്വകാര്യ ആശുപത്രികളും വാക്‌സിന് നൽകേണ്ടതിന്റെ കാരണം എന്താണെന്നും കോടതി ചോദിച്ചു. ഡിജിറ്റല്‍ അറിവ് ഉളള വ്യക്തികൾക്ക് മാത്രമേ കോവിന്‍ പോര്‍ട്ടലലില്‍ രജിസ്റ്റര്‍ ചെയ്യാൻ സാധിക്കൂ എന്നും ഇക്കാര്യം പുഃനപരിശോധിക്കേണ്ടതുണ്ടെന്നും കോടതി പറഞ്ഞു.
Post Your Comments