കൊവിഡിനു മുൻപും അതിനു ശേഷവും, അങ്ങനെയാകും ഭാവിയിൽ പലരും ജീവിതത്തെ നോക്കികാണുന്നു. ലോക്ക് ഡൗൺ പലരുടെയും ജീവിതം മാറ്റിമറിച്ചിരിക്കുകയാണ്. താളംതെറ്റിയ ജീവിതത്തെ കെട്ടിപ്പെടുത്താൻ ഒരുപാട് നാളുകളെടുക്കും. ചിലർക്ക് പിടിച്ചുനിൽക്കാൻ കഴിയാതെ വരുമ്പോൾ ആത്മഹത്യയിൽ അഭയം പ്രാപിക്കുന്നു. ഡബ്ബിങ് ആർടിസ്റ്റ് റൂബിയും ഭർത്താവും ആത്മഹത്യ ചെയ്തതു സാമ്പത്തിക ബുദ്ധിമുട്ടുകളെ തുടർന്നായിരുന്നു. കൊവിഡ് വന്നതോടെ ഒന്നര വർഷമായി കേരളത്തിൽ ലക്ഷകണക്കിന് പേരുടെ അവസ്ഥ ഇങ്ങനെയാണെന്ന് വിശദീകരിക്കുകയാണ് നടി സാധിക വേണുഗോപാൽ. ‘കൈ നീട്ടി തെണ്ടാൻ ഭയമാണ്. സുഹൃത്തുക്കളോട് വാങ്ങിയ പണം തിരിച്ചു നൽകാൻ കഴിയുന്നില്ല. സാമ്പത്തികമായ ഞെരുക്കമാണ്.’- സാധിക ഫേസ്ബുക്കിൽ കുറിച്ചു. മറ്റൊരാളുടെ പോസ്റ്റ് പങ്കുവെച്ചുകൊണ്ടായിരുന്നു സാധിക തന്റെ നിലപാട് വ്യക്തമാക്കിയത്. സാധികയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:
ഡബ്ബിങ് ആർട്ടിസ്റ് റൂബിയും ഭർത്താവ് സുനിലും ആത്മഹത്യ ചെയ്തു !
ജീവിതത്തിലെ സാമ്പത്തിക പരാജയമായിരുന്നു കാരണം എന്നറിയുന്നു. ഒന്നര വർഷമായി കേരളത്തിൽ ലക്ഷകണക്കിന് പേരുടെ അവസ്ഥ ഇതാണ്! കൈ നീട്ടി തെണ്ടാൻ ഭയമാണ്!! കടം വാങ്ങാവുന്നടുത്തു നിന്നൊക്കെയും വാങ്ങിക്കഴിഞ്ഞു. സ്വർണ്ണം, ഭൂമി, വീട് ഒക്കെയും പലർക്കും പണയത്തിലായി. ഒരു രൂപ വരുമാനമില്ല. ബാങ്ക് ലോണിന്റ പലിശ മുടങ്ങി. സുഹൃത്തുക്കളോട് വാങ്ങിയ പണം തിരിച്ചു നൽകാൻ കഴിയുന്നില്ല. ബ്ലേഡ് പലിശക്ക് വാങ്ങിയ പണത്തിനു പലിശ കൊടുക്കാൻ പോലും കഴിയുന്നില്ല. അവർ നാലുനേരം ഫോൺ ചെയ്തു ചോദിക്കുമ്പോൾ അപമാനിതരാകുന്നു. വാടക, കുടിശികയായി. പാൽ മേടിക്കുന്നത് നിർത്തി (കുഞ്ഞുങ്ങൾക്ക് ഇപ്പോൾ കാര്യം മനസ്സിലായി തുടങ്ങി ) കറന്റ് ബില്ല് തലക്കടിക്കുന്നു. LIC അടക്കാതെ ആയിട്ട് ഒരുവർഷം കഴിഞ്ഞു
കുടുബശ്രീ, അയൽക്കൂട്ടം സഹായങ്ങൾ വാങ്ങിയത് തിരിച്ചടയ്ക്കാൻ കഴിയുന്നില്ല. അഞ്ച് അംഗങ്ങൾ ഉള്ള വീട്ടിൽ ഒരാഴ്ച കഴിയാൻ മിനിമം 1000 രൂപ വേണം.. അതില്ല. പ്രായമായവരുടെ ചികിത്സ മുടങ്ങി. ഇറച്ചി- മീൻ – പഴങ്ങൾ ആഡംബര വസ്തുക്കളായതിനാൽ വീട്ടിൽ നിന്നും ഒഴിവാക്കി. പുറത്ത് പോകേണ്ടി വരാത്തത് കൊണ്ട് വസ്ത്രങ്ങൾ പുതിയത് വേണ്ട… അത് വലിയ കാര്യമായി.
ബിസ്കറ്റ്, പാക്കേട് ഫുഡ്സ്, കോംപ്ലെൻ, തുടങ്ങിയ സപ്ലിമെന്ററി ഫുഡ്സ് ഒക്കെ മറന്നു.. അപ്പോൾ ആത്മഹത്യ ചെയ്തുപോകും സാധാരണക്കാരൻ!! നാളെ നമുക്കും വരാൻ പോകുന്നത് ഇതേ അവസ്ഥയാവാം!! ആദരാഞ്ജലികൾ…
NB: ലോക ഡൗൺ ഒരിക്കലും ബാധിക്കാത്ത ഇന്ത്യയിലെ ബാങ്ക് കാർക്കും കൊള്ളപ്പലിശ കാർക്കും സമർപ്പിക്കുന്നു …..
(കടപ്പാട്).
Post Your Comments