KeralaNews

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് പള്ളിയില്‍ ആദി കുര്‍ബാന; കൊച്ചിയില്‍ വൈദികന്‍ അറസ്റ്റില്‍

പള്ളിയിലുണ്ടായിരുന്ന 22 പേരെയും അറസ്റ്റ് ചെയ്തിരുന്നു

കൊച്ചി: കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് പള്ളിയില്‍ ഒത്തുകൂടിയവരെ പോലീസ് അറസ്റ്റ് ചെയ്തു. വൈദികനും അങ്കമാലി പൂവത്തുശേരി സെന്റ്.ജോസഫ് പളളി ഇടവക വികാരിയുമായ ഫാ. ജോര്‍ജ് പാലം തോട്ടത്തില്‍ ഉള്‍പ്പെടെയുള്ളവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

Also Read: നന്ദകുമാര്‍ തന്നെ മാനസികമായി ബുദ്ധിമുട്ടിച്ചു, തന്റെ ഫോണ്‍ ബ്ലോക്ക് ആക്കി;കൂടുതൽ കാര്യങ്ങൾ തുറന്നു പറഞ്ഞ് നടി പ്രിയങ്ക

കോവിഡ് വ്യാപനത്തിനിടെ ആദി കുര്‍ബാന ചടങ്ങ് നടത്തിയതിനാണ് വൈദികനെ അറസ്റ്റ് ചെയ്തത്. ഇന്ന് രാവിലെയാണ് പള്ളിയില്‍ ചടങ്ങ് നടന്നത്. പള്ളിയിലുണ്ടായിരുന്ന 22 പേരെയും അറസ്റ്റ് ചെയ്തിരുന്നു.

പരാതി ലഭിച്ചതിന് പിന്നാലെ പോലീസ് സ്ഥലത്തെത്തി അറസ്റ്റ് അടക്കമുള്ള നടപടികള്‍ സ്വീകരിക്കുകയായിരുന്നു. എപിഡെമിക് ആക്‌ട് പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അറസ്റ്റിലായവരെ പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button