മുംബൈ: കോവിഡ് വ്യാപനത്തിന്റെ ആദ്യ ഘട്ടം മുതല്‍ ആശങ്കയായ മഹാരാഷ്ട്രയിലെ കണക്കുകള്‍ ഞെട്ടിക്കുന്നത്. മെയ് മാസത്തെ മാത്രം കണക്കുകള്‍ പരിശോധിച്ചാല്‍ കോവിഡ് ബധിച്ച് മരിച്ചവരുടെ എണ്ണം കാല്‍ ലക്ഷത്തിന് മുകളിലാണ്. 26,000ത്തില്‍ അധികമാളുകളാണ് കഴിഞ്ഞ ഒരു മാസക്കാലയളവില്‍ കോവിഡ് ബാധിച്ച് മരിച്ചത്.
ഏപ്രില്‍ 30 വരെയുള്ള കണക്കുകള്‍ പരിശോധിച്ചപ്പോള്‍ മഹാരാഷ്ട്രയിലെ മരണസംഖ്യ 68,513 ആയിരുന്നു. 46,02,472 പേര്‍ക്കായിരുന്നു ഇക്കാലയളവില്‍ സംസ്ഥാനത്താകെ രോഗം ബാധിച്ചത്. 1.49 ശതമാനമായിരുന്നു മരണനിരക്ക്. എന്നാല്‍ മെയ് 30ന് മഹാരാഷ്ട്രയിലെ മരണസംഖ്യ 94,844 ആയി ഉയര്‍ന്നു. അതായത് 26,331 പേര്‍ക്കാണ് മെയ് മാസത്തില്‍ മാത്രം കോവിഡ് ബാധിച്ച് ജീവന്‍ നഷ്ടമായത്.
മെയ് മാസത്തിലെ മഹാരാഷ്ട്രയിലെ മരണനിരക്ക് കര്‍ണാടക ഒഴികെയുള്ള സംസ്ഥാനങ്ങളിലെ ആകെ മരണനിരക്കിനേക്കാള്‍ കൂടുതലായിരുന്നു. ഏപ്രില്‍ 30ന് കര്‍ണാടകയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 15,523 ആയിരുന്നെങ്കില്‍ മെയ് 30ന് ഇത് 28,679 ആയി ഉയര്‍ന്നിരുന്നു. ഡല്‍ഹിയില്‍ ഏപ്രില്‍ 30 വരെയുള്ള കണക്കുകളില്‍ 16,143 കോവിഡ് മരണങ്ങളാണ് രേഖപ്പെടുത്തിയത്. മെയ് 30ന് ഇത് 24,151 ആയും ഉയര്‍ന്നു.
Post Your Comments