COVID 19Latest NewsIndiaNews

ഡൽഹിയിൽ 24 മണിക്കൂറിനിടെ 648 പേർക്ക് കോവിഡ്

ഡൽഹിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 648 പേര്‍ക്കാണ് കൊറോണ വൈറസ് രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ രണ്ടര മാസത്തിനിടെ രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ പ്രതിദിന നിരക്കാണിത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 86 പേര്‍ കൊറോണ വൈറസ് രോഗം ബാധിച്ചു മരിച്ചു. ഇതോടെ ഡല്‍ഹിയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 24,237 ആയി ഉയർന്നിരിക്കുന്നു.

കഴിഞ്ഞ രണ്ട് ദിവസമായി കൊറോണ വൈറസ് രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം നൂറില്‍ താഴെയാണ്. എന്നാൽ അതേസമയം, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഒരു ശതമാനത്തില്‍ താഴെ എത്തിയിരിക്കുന്നു. കഴിഞ്ഞ ഏതാനും നാളുകളായി ഡല്‍ഹിയിലെ പോസിറ്റിവിറ്റി നിരക്കില്‍ കുറവ് രേഖപ്പെടുത്തിയിരുന്നു. ഏപ്രില്‍ 22ന് രേഖപ്പെടുത്തിയ 36.2 ശതമാനമാണ് ഡല്‍ഹിയിലെ ഏറ്റവും ഉയര്‍ന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button