Latest NewsIndiaNews

കോവിഡ് വൈറസ് വ്യാപനം; ഇപിഎഫ് വരിക്കാർക്ക് നിക്ഷേപത്തിൽ നിന്നും പണം പിൻവലിക്കാൻ അവസരം

ന്യൂഡൽഹി: കോവിഡ് വൈറസ് വ്യാപനത്തിന്റെ രണ്ടാംതരംഗത്തിൽ പ്രതിസന്ധി നേരിട്ടവർക്ക് ആശ്വാസ വാർത്തയുമായി ഇപിഎഫ്ഒ. ഇപിഎഫ് വരിക്കാർക്ക് നിക്ഷേപത്തിൽനിന്ന് പണം പിൻവലിക്കാൻ അവസരം നൽകി. രണ്ടാമത്തെ തവണയാണ് ഇത്തരത്തിൽ വരിക്കാർക്ക് നിക്ഷേപത്തിൽ നിന്നും പണം പിൻവലിക്കാൻ അവസരം നൽകുന്നത്. പിൻവലിക്കുന്ന തുക തിരിച്ചടയ്ക്കേണ്ടതില്ലെന്നാണ് ഇപിഎഫ്ഒ വ്യക്തമാക്കുന്നത്.

Read Also: ഇതാണോ സാമൂഹിക അകലം? നിയന്ത്രണങ്ങൾ കാറ്റിൽ പറത്തി ആരോഗ്യ മന്ത്രി, നേതാക്കളുടെ ചിത്രം വൈറൽ

പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജന പദ്ധതി പ്രകാരം തൊഴിൽ മന്ത്രാലയമാണ് പദ്ധതി വീണ്ടും പ്രഖ്യാപിച്ചതായി അറിയിച്ചത്. കോവിഡ് വ്യാപനത്തിന്റെ ആദ്യ തരംഗത്തെ തുടർന്ന് കഴിഞ്ഞ മാർച്ചിലാണ് പദ്ധതി ആദ്യമായി പ്രഖ്യാപിച്ചത്. കോവിഡിനെ തുടർന്നുണ്ടായ പ്രതിസന്ധിയിൽ വരിക്കാർക്ക് വലിയ ആശ്വാസമേകിയ നടപടിയായിരുന്നു ഇത്.

അടിസ്ഥാന ശമ്പളം, ഡിഎ എന്നിവ ഉൾപ്പടെയുള്ള മൂന്നുമാസത്തെ തുകയ്ക്ക് സമാനമോ അല്ലെങ്കിൽ ഇപിഎഫിലുള്ള നിക്ഷേപത്തിന്റെ പരമാവധി 75 ശതമാനമോ ഏതാണ് കുറവ് ആ തുകയാണ് പിൻവലിക്കാൻ കഴിയുക. അപേക്ഷ ലഭിച്ചതിന് ശേഷം മൂന്നുദിവസത്തിനകം പണം ലഭ്യമാക്കണമെന്നാണ് തൊഴിൽ മന്ത്രാലയം നൽകിയിരിക്കുന്ന നിർദ്ദേശം.

Read Also: പ്രേതമോ, അന്യഗ്രഹ ജീവിയോ?; ഇത് സിനിമയല്ല, യാഥാർത്ഥ്യം! – ഞെട്ടിക്കുന്ന വീഡിയോ ഇന്ത്യയിൽ നിന്നുള്ളത്

shortlink

Related Articles

Post Your Comments

Related Articles


Back to top button