ലക്‌നൗ: മൃതദേഹം നദിയിലേക്ക് വലിച്ചെറിഞ്ഞ സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. സഞ്ജയ് കുമാര്‍, മനോജ് കുമാര്‍ എന്നിവരാണ് അറസ്റ്റിലായത്. സിത്ഥാര്‍ഥ്‌നഗറിലെ ഷൊഹ്രാത്ഗഡ് സ്വദേശിയായ പ്രേംനാഥിന്റെ മൃതദേഹമാണ് നദിയിലേക്ക് വലിച്ചെറിഞ്ഞതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇദ്ദേഹം കോവിഡ് ബാധിതനായിരുന്നു.
Read Also : കോവിഡ് വാക്സിനേഷൻ : ഇന്ത്യയിലെ ജനങ്ങൾക്ക് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
ഈ മാസം 25 ന് ആണ് കോവിഡ് ബാധിച്ച പ്രേംനാഥിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 28- ാം തീയതി ഇദ്ദേഹം മരിച്ചു. കോവിഡ് നിബന്ധനകള്‍ പാലിച്ച് ഇദ്ദേഹത്തിന്റെ മൃതദേഹം ബന്ധുക്കള്‍ കൈമാറിയതായി ജില്ലാ ആരോഗ്യവകുപ്പ് അറിയിച്ചു. എന്നാല്‍ ബന്ധുക്കള്‍ പ്രേംനാഥിന്റെ മൃതദേഹം പാലത്തില്‍നിന്നും നദിയിലേക്ക് വലിച്ചെറിയുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെയാണ് വിവാദമായത്.
പിപിഇ കിറ്റ് ധരിച്ചെത്തിയയാള്‍ മറ്റൊരാളുടെ സഹായത്തോടെ പാലത്തിനു മുകളില്‍ നിന്ന് മൃതദേഹം പുഴയിലേക്കെറിയുന്ന ദൃശ്യങ്ങളാണ് പ്രചരിച്ചത്. ബാല്‍റാംപൂര്‍ ജില്ലയിലെ റാപ്തി നദിയിലേക്കാണ് മൃതദേഹം വലിച്ചെറിഞ്ഞത്.
Post Your Comments