കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ കേന്ദ്രസര്‍ക്കാരിനെതിരെ ധിക്കാരം തുടര്‍ന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി. കേന്ദ്രസര്‍ക്കാര്‍ തിരിച്ചുവിളിച്ച ചീഫ് സെക്രട്ടറി ആലാപന്‍ ബന്ദോപാധ്യയെ മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവായി നിയമിച്ചു. മൂന്ന് വര്‍ഷത്തേയ്ക്കാണ് നിയമനം.
ഇന്ന് ഡല്‍ഹിയിലെത്താനുള്ള നിര്‍ദ്ദേശം ലംഘിച്ച ആലാപന്‍ ബന്ദോപാധ്യ സംസ്ഥാന സര്‍ക്കാരിന്റെ ഒരു യോഗത്തില്‍ പങ്കെടുത്തിരുന്നു. ഇതോടെ ആലാപന്‍ ബന്ദോപാധ്യയ്ക്ക് കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയം കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. നാളെ അദ്ദേഹം മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവായി ചുമതലയേല്‍ക്കുമെന്നും ബംഗാളിന് ആലാപന്റെ സേവനം ആവശ്യമുണ്ടെന്നും മമത അറിയിച്ചു.
സര്‍വീസ് കാലാവധി അവസാനിച്ച ചീഫ് സെക്രട്ടറിയുടെ സേവനം മൂന്ന് മാസത്തേയ്ക്ക് കൂടി നീട്ടിനല്‍കണമെന്ന് മമത കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ബംഗാളിലെ പുതിയ ചീഫ് സെക്രട്ടറിയായി ഹരികൃഷ്ണന്‍ ദ്വിവേദിയെ കേന്ദ്രം നിയമിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ആലാപന്‍ ബന്ദോപാധ്യയെ മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവായി നിയമിച്ചത്.
Post Your Comments