തിരുവനന്തപുരം : ലക്ഷദ്വീപ് വിഷയത്തിൽ നിയമസഭയില്‍ പാസാക്കിയ പ്രമേയം അവിടുത്തെ ജനങ്ങൾക്ക് എതിരാണെന്ന് ബിജെപി ദേശീയ ഉപാധ്യക്ഷൻ എ പി അബ്ദുള്ളക്കുട്ടി. പ്രമേയം കേന്ദ്ര ആഭ്യന്തര വകുപ്പിനെ കേരളം വെല്ലുവിളിക്കുകയാണെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.
കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപിൽ എന്തു പരിഷ്കരണം വരുത്തണമെന്നത് കേന്ദ്രസർക്കാരിന്റെ അധികാരമാണ്. ബിജെപി വിരോധത്തിന്റെ പേരിൽ ഇതിൽ കൈകടത്തുന്നത് ഭരണഘടനാ വിരുദ്ധ പ്രവർത്തനമാണ്. കേരളം പാസാക്കിയ പ്രമേയം നിയമസഭയുടെ അന്തസ് കെടുത്തുകയാണ് ചെയ്യുന്നത്. ജനങ്ങൾ ആഗ്രഹിക്കുന്ന വികസനത്തിനാണ് ബിജെപി നിലകൊള്ളുന്നതെന്നും അബ്ദുള്ളക്കുട്ടി ആരോപിച്ചു.
Read Also : ‘ടാർസൻ’ സിനിമാ താരം ജോ ലാറ വിമാന അപകടത്തിൽ കൊല്ലപ്പെട്ടു
ലക്ഷദ്വീപിന്റെ പാരമ്പര്യവും പ്രകൃതിയും സംസ്കാരവും സംരക്ഷിച്ചുകൊണ്ടാണ് കേന്ദ്രസർക്കാർ ദ്വീപിനെ ലോകത്തെ ഏറ്റവും വലിയ ടൂറിസ്റ്റ് കേന്ദ്രമാക്കുന്നത്. ലക്ഷദ്വീപിലെ ഭൂമി കടലാക്രമണത്താൽ ചുരുങ്ങുകയാണ്. അതിനാൽ ആളുകളുടെ എണ്ണം നിയന്ത്രിക്കേണ്ടതുണ്ട്. ജനസംഖ്യാ നിയന്ത്രണം അധുനിക കാലത്തിന്റെ രാഷ്ട്രീയമാണെന്നെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. 5000 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് കേന്ദ്രം ലക്ഷദ്വീപിൽ നടപ്പാക്കുന്നത്. ഇവിടുത്തെ യാത്രാ പ്രശ്നവും കുടിവെള്ള പ്രശ്നവും പരിഹരിച്ചു. ഇനി ദ്വീപ് വാസികൾക്ക് വേണ്ടത് ഡിജിറ്റൽ സൗകര്യങ്ങളാണെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.
.
Post Your Comments