Latest NewsInternational

‘ടാർസൻ’ സിനിമാ താരം ജോ ലാറ വിമാന അപകടത്തിൽ കൊല്ലപ്പെട്ടു

അദ്ദേഹത്തോടൊപ്പം ഭാര്യ ഗ്വെൻ ലാറയും മരിച്ചെന്ന് അമേരിക്കയുടെ വ്യോമയാന വകുപ്പ് അറിയിച്ചു.

വാഷിംഗ്ടൺ: ടാർസൻ സിനിമ താരമായ ജോ ലാറ വിമാനാപകടത്തിൽ കൊല്ലപ്പെട്ടു. ടാർസനായി അഭിനയിച്ച ജോ ലാറയാണ് അമേരിക്കയിൽ കഴിഞ്ഞ ദിവസം വിമാനം തകർന്നു വീണുണ്ടായ അപകടത്തിൽ കൊല്ലപ്പെട്ടത്. 58 വയസ്സുണ്ടായിരുന്നു. അദ്ദേഹത്തോടൊപ്പം ഭാര്യ ഗ്വെൻ ലാറയും മരിച്ചെന്ന് അമേരിക്കയുടെ വ്യോമയാന വകുപ്പ് അറിയിച്ചു.

ടാർസൻ-ദ എപ്പിക് അഡ്വഞ്ചർ എന്ന വിശ്വവിഖ്യാത സിനിമയിലെ ടാർസനായി ലോകമെമ്പാടുമുള്ള സിനിമാപ്രേമികളുടെ മനസ്സിൽ ഇടം നേടിയ താരമാണ് ജോ. സെസ്‌ന 501 എന്ന വിമാനം മിർനാ വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന് നാഷ് വില്ലെ ഭാഗത്തുവെച്ചാണ് നിയന്ത്രണം വിട്ട് താഴേയ്ക്ക് പതിച്ചത്. പാം ബീച്ചിലേക്കുള്ള യാത്രയിൽ പേഴ്‌സി പ്രീസ്റ്റ് തടാകത്തിലാണ് വിമാനം വീണത്. ഏഴുപേരാണ് വിമാനത്തിലുണ്ടായിരുന്നത്.

read also: ചൈന ചതിച്ചു: പാകിസ്ഥാൻ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും കടക്കെണിയിലും

ടാർസൻ സിനിമയുടെ വിജയത്തിന് ശേഷം ടെലിവിഷനിലൂടെ കിംഗ് ഓഫ് ജ ജംഗിൾ എന്ന് 22 പരമ്പരകളിലും ജോ ലാറ തരംഗമായി. 1996 മുതൽ 2000 വരെ അദ്ദേഹം മിനിസ്‌ക്രീനിൽ നിറഞ്ഞു നിന്നു. ടെലിവിഷനിലൂടെ സംപ്രേഷണം ചെയ്ത ടാർസൻ ഇൻ മാൻഹാട്ടൻ എന്ന സിനിമയും വൻ വിജയമായിരുന്നു. ബേ വാച്ച് അടക്കമുള്ള നിരവധി പരമ്പരകളിലും ജോ ലാറ അഭിനയിച്ചിട്ടുണ്ട്. മൂന്ന് കുട്ടികളാണ് ലാറ-ഗ്വെൻ ദമ്പതികൾക്കുള്ളത്. എന്താണ് വിമാന തകരാറിന് കാരണമായതെന്ന് നിർണ്ണയിക്കാൻ അന്വേഷണം നടക്കുകയാണ്.

shortlink

Post Your Comments


Back to top button