
അബുദാബി : യു.എ.ഇയിലെത്തിയ ഇന്ത്യന്‍ പ്രവാസി കുടുംബങ്ങളില്‍ ചിലര്‍ക്കെങ്കിലും 40-50 വര്‍ഷം പഴക്കം മാത്രമേ അവകാശപ്പെടാനാകൂ എങ്കില്‍ ഇവിടെ ഭാട്ടിയ കുടുംബത്തിന്റെ സ്ഥിതി അങ്ങനെ അല്ല. ഇവരുടെ യു.എ.ഇ വേരിന് ഒരു നൂറ്റാണ്ടിന്റെ പഴക്കമുണ്ട്. ഗള്‍ഫ് എന്നത് സ്വപ്‌നം മാത്രം ആ കാലഘട്ടത്തിലാണ് ഇന്ത്യയിലെ പ്രമുഖ കുടുംബമായ ഭാട്ടിയ വംശം ദുബായില്‍ കച്ചവടം ചെയ്യുക എന്ന ആശയവുമായി യു.എ.ഇയില്‍ എത്തിയത്. ഭാട്ടിയ കുടുംബത്തിലെ നാല് തലമുറകളാണ് ദുബായിയെ സ്വന്തം രാജ്യം പോലെ കണ്ട് ജീവിച്ചുവന്നത്. 1920 ലാണ് കുടുംബം ദുബായിലെത്തിയതെന്ന് കുടുംബത്തിലെ മുതിര്‍ന്ന അംഗം പറയുന്നു.
Read Also : ഇന്ത്യയിൽ നിന്ന് യു.എ.ഇയിലേക്കുള്ള യാത്രാ വിലക്ക് വീണ്ടും നീട്ടി
ഉത്തംഛന്ദ് എന്ന ഇന്ത്യന്‍ പ്രവാസി തന്റെ വ്യാപാരാവശ്യാര്‍ത്ഥം
ആ കാലഘട്ടത്തിലെ ദുബായ് ഭരണാധികാരിയായിരുന്ന ഷേയ്ഖ് റാഷിദ് ബിന്‍ സയീദി അല്‍ മക്തൂമുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
ഭാട്ടിയ കുടുംബത്തിലെ തായ്‌വഴിയായ ദീപക് ഭാട്ടിയ അവരുടെ കുടുംബ വേരുകളെ കുറിച്ചും തുടര്‍ന്ന് 1920 -2021 കാലഘട്ടത്തിലെ തങ്ങളുടെ ജൈത്രയാത്രയെ കുറിച്ച് പറയുന്നു. തന്റെ മുത്തച്ഛന്‍ ഉത്തംഛന്ദ് തുളസീദാസ് ഭാട്ടിയ കച്ചവടത്തിനായാണ് ദുബായില്‍ വന്നതെന്ന് പറയുന്നു. തുടര്‍ന്ന് ആ കാലഘട്ടത്തില്‍ തന്റെ മുത്തച്ഛനും കുടുംബവും താമസിച്ചിരുന്ന വിടിനെ കുറിച്ചും അവരുടെ കച്ചവടസ്ഥാപനങ്ങളെ കുറിച്ചും അദ്ദേഹം പറയുന്നു. വീഡിയോ കാണാം
Post Your Comments