ലക്ഷദ്വീപ് കളക്ടർ അസ്കർ അലി നടത്തിയ വാർത്താസമ്മേളനത്തിനു ശേഷം സോഷ്യൽ മീഡിയകളിൽ സേവ് ലക്ഷദ്വീപ് ക്യാമ്പെയിൻ കുറഞ്ഞുവെന്ന് ബിജെപി നേതാവ് സന്ദീപ് വാചസ്പതി. കളക്ടർ സേവ് ലക്ഷദ്വീപുകാരുടെ ഫ്യൂസൂരിയെന്ന് സന്ദീപ് യൂട്യൂബ് ചാനലിൽ വ്യക്തമാക്കി. വിഷയത്തിൽ പ്രതികരണ തൊഴിലാളികളായി രംഗത്തെത്തിയ സിനിമാ, സാംസ്കാരിക നായകന്മാരോട് ചില ചോദ്യങ്ങൾ ചോദിക്കുകയാണ് സന്ദീപ്.
ലക്ഷദ്വീപ് വിഷയത്തിൽ എന്താണ് നിങ്ങളോരോരുത്തരും മനസിലാക്കി വെച്ചിരിക്കുന്നതെന്ന് സന്ദീപ് ചോദിക്കുന്നു. പ്രതികരണം തെറ്റായി പോയെന്ന് ഇപ്പോഴെങ്കിലും തിരിച്ചറിയുന്നുണ്ടോ? നിങ്ങൾ സെലക്ടീവ് പ്രതികരണമാണ് നടത്തിയതെന്ന് ജനം മനസിലാക്കിയെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. എന്തടിസ്ഥാനത്തിലാണ് ലക്ഷദ്വീപിൽ കേന്ദ്രസർക്കാരിന്റെ ഫാസിസ്റ്റ് നടപടികൾ നടക്കുന്നുവെന്ന് പ്രതികരിച്ചതെന്ന് സന്ദീപ് വാചസ്പതി പൃഥ്വിരാജിനോട് ചോദിക്കുന്നു.
Also Read:രാജ്യത്ത് ഇതുവരെ വിതരണം ചെയ്തത് 21 കോടി കോവിഡ് വാക്‌സിന്‍; കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം
‘ലക്ഷദ്വീപിൽ നിന്നും എന്തെങ്കിലും പ്രക്ഷോഭം ഉണ്ടായിരുന്നോ? കേരളത്തിൽ പലരും അറിഞ്ഞത് പോലും പൃഥ്വിരാജ് പറഞ്ഞശേഷമായിരുന്നു. എന്തായിരുന്നു താങ്കളുടെ ഈ സോഴ്സ്. ലക്ഷദ്വീപിനെ പറ്റി എന്ത് അറിഞ്ഞിട്ടാണ്? കഴിഞ്ഞ 73 വർഷക്കാലമായി ലക്ഷദ്വീപിൽ ഇല്ലാതിരുന്ന വികസനത്തെ പറ്റി, സൗകര്യങ്ങളെ പറ്റി താങ്കൾക്ക് ബോധ്യമുണ്ടോ?. 73 വർഷമായി ലക്ഷദ്വീപിൽ കുടിവെള്ള സൗകര്യമില്ല, അവിടുത്തെ ജനങ്ങൾക്ക് റേഷൻ കടകൾ വഴി പെട്രോൾ വിതരണാം ചെയ്തിരുന്നത് അറിയാമോ? ആ നാടിനെ മോചിപ്പിക്കാനാണ് കേന്ദ്രം ശ്രമിച്ചത്. അവിടേക്കാണ് മതത്തെ നിങ്ങൾ സൗകര്യപൂർവ്വം വലിച്ചിഴച്ചു കൊണ്ട് വന്നത്.’ സന്ദീപ് വാചസ്പതി ചോദിക്കുന്നു.
Post Your Comments