KeralaNattuvarthaLatest NewsIndiaNews

മദ്രസയിൽ പോകുന്ന കുട്ടിയുടെ നെഞ്ചിലും സ്വകാര്യഭാഗത്തും വേദന; ഒടുവിൽ പുറത്തു വന്നത് ഉസ്താദിന്റെ കുട്ടികളോടുള്ള ക്രൂരത

ഇങ്ങനെയുമുണ്ടോ അധ്യാപകർ

മലപ്പുറം: മദ്രസയിൽ പോകുന്ന പെൺകുട്ടിയ്ക്ക് നെഞ്ചിലും സ്വകാര്യഭാഗങ്ങളിലുമെല്ലാം വേദന. ഒടുവിൽ മലപ്പുറം സ്വദേശിയായ എട്ടു വയസ്സുകാരി പറഞ്ഞത് കേട്ട് മാതാപിതാക്കള്‍ ഞെട്ടിപ്പോയി. ഉസ്താദ് എല്ലാ ദിവസവും ക്ലാസ്സിനിടയില്‍ പെണ്‍കുട്ടികളെ മടിയിലിരുത്തുകയും ശരീരഭാഗങ്ങളില്‍ പിടിച്ചു വേദനിപ്പിക്കുകയും ചെയ്യും. ഇതു കേട്ട മാതാപിതാക്കള്‍ വിവരം ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ അറിയിച്ചതോടെയാണ് പരാതികളുമായി ഒരുപാട് പേർ രംഗത്തുവന്നത്.

Also Read:രണ്ടാം മോദി സർക്കാരിന്റെ ഏറ്റവും വലിയ നേട്ടമെന്ത്?; എ.ബി.പി-സി വോട്ടർ സർവ്വേ ഫലം ഇങ്ങനെ

തുടർന്ന് കുട്ടിയെ കൗൺസിലിംഗിന് വിധേയമാക്കിയപ്പോഴാണ് മദ്രസയിൽ നടക്കുന്ന നീചകൃത്യങ്ങളെക്കുറിച്ച് കൂടുതൽ പുറത്തു വന്നത്. ചൈല്‍ഡ്ലൈന്‍ പ്രവര്‍ത്തകര്‍ വിവരം പൊലീസില്‍ അറിയിക്കുകയും മദ്രസാ അദ്ധ്യാപകനായ ഒതുക്കുങ്ങല്‍ കുഴിപ്പുറം തെക്കരത്ത് ഹൗസില്‍ മുഹമ്മദി(54)നെതിരെ ഫെബ്രുവരി 17 ന് മലപ്പുറം വനിതാ പൊലീസ് കേസെടുക്കുകയും കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്യുകയുമായിരുന്നു.

മാതൃകയാവേണ്ടവർ തന്നെ ഇത്തരത്തിലുള്ള ക്രൂരകൃത്യങ്ങൾ ചെയ്യുമ്പോൾ എങ്ങനെയാണ് കുട്ടികൾ ഈ നാട്ടിൽ സുരക്ഷിതരായിരിക്കുക.
പെണ്‍കുട്ടിയുടെ മൊഴി അനുസരിച്ച്‌ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ 4 സഹപാഠികളെ കൗണ്‍സിലിങ് നടത്തിയപ്പോള്‍ ഇയാള്‍ പീഡനം നടത്തിയതായി വിവരം ലഭിച്ചു. പലപ്പോഴും ശരീരഭാഗങ്ങളില്‍ പിടിച്ചാണ് കുട്ടികളെ പീഡിപ്പിച്ചിരുന്നതെന്ന് ചൈല്‍ഡ്ലൈന്‍ പ്രവര്‍ത്തകരുടെ അന്വേഷണത്തില്‍ കണ്ടെത്തി. ഇതോടെ നാലു പെണ്‍കുട്ടികളുടെ മാതാപിതാക്കളും ഇയാള്‍ക്കെതിരെ പരാതി നല്‍കി.

പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തതോടെ ഒളിവില്‍ പോയ ഒതുക്കുങ്ങല്‍ മുഹമ്മദിന് മലപ്പുറം ഡി.വൈ.എസ്‌പി പി.സുദര്‍ശന്റെനേതൃത്വത്തില്‍ വനിതാ പൊലീസ് സ്റ്റേഷന്‍ എസ്.എച്ച്‌. ഒ പി.വി സിന്ധുവിന്റെ നേതൃത്വത്തില്‍ ഉള്ള പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത പ്രതിയെ പോക്സോ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ആരാധനാലയങ്ങളിലും വിദ്യാഭ്യാസസ്ഥാനപങ്ങളിലുമെല്ലാം തങ്ങളുടെ കുട്ടികൾ സുരക്ഷിതരാണെന്ന സമാധാനത്തിലിരിക്കുന്ന മാതാപിതാക്കൾ ശ്രദ്ധിയ്ക്കുക. അവരുടെ സുരക്ഷയെക്കുറിച്ച് എപ്പോഴും അന്വേഷിക്കുക.

#കുട്ടികളോട് വേണ്ട ക്രൂരതകൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button