Latest NewsIndiaNews

അജ്ഞാത മൃതദേഹം കണ്ടെത്തിയ സംഭവം; അന്വേഷണത്തിൽ തെളിഞ്ഞത് ഇരട്ടക്കൊലപാതകം; സ്ത്രീ അറസ്റ്റിൽ

അഞ്ച് വർഷം മുമ്പ് ഭർത്താവിനെ കൊലപ്പെടുത്തിയ സ്ത്രീ, ദിവസങ്ങൾക്ക് മുമ്പ് ഭർത്താവിന്റെ സഹോദരനെയും കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു

ഭോപ്പാൽ: അജ്ഞാത മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ തെളിഞ്ഞത് ഇരട്ടക്കൊലപാതകം. സംഭവത്തിൽ മധ്യപ്രദേശിലെ കോലാറിന് സമീപം ധമഖേഡയിൽ താമസിക്കുന്ന സ്ത്രീയെ പോലീസ് കസ്റ്റഡിയിൽ എടുത്തു. അഞ്ച് വർഷം മുമ്പ് ഭർത്താവിനെ കൊലപ്പെടുത്തിയ സ്ത്രീ, ദിവസങ്ങൾക്ക് മുമ്പ് ഭർത്താവിന്റെ സഹോദരനെയും കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

വെള്ളിയാഴ്ചയാണ് ഒരു പുരുഷന്റെ മൃതദേഹം പന്നികൾ കടിച്ച് വികൃതമായ നിലയിൽ ഭോപ്പാലിൽ ഉപേക്ഷിക്കപ്പെട്ടനിലയിൽ കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ധമഖേഡയിൽ താമസിക്കുന്ന മോഹന്റെ മൃതദേഹമാണ് കണ്ടെത്തിയതെന്ന് പോലീസ് തിരിച്ചറിഞ്ഞു. പ്രാഥമിക അന്വേഷണത്തിൽ കൊലപാതകമാണെന്നും വ്യക്തമായി. തുടർന്ന് മോഹനൊപ്പം താമസിക്കുന്ന സഹോദരന്റെ ഭാര്യയെ ചോദ്യംചെയ്തതോടെ കേസിൽ വ്യക്തത വന്നു. ഒപ്പം അഞ്ചുവർഷം മുമ്പ് നടത്തിയ ഭർത്താവിന്റെ കൊലപാതകവും സ്ത്രീ പോലീസിനോട് സമ്മതിച്ചു.

ലക്ഷദ്വീപ് വിഷയത്തില്‍ സി.പി.എമ്മും കോണ്‍ഗ്രസും കാണിക്കുന്നത് രാഷ്ട്രീയതാല്‍പര്യം; വി. മുരളീധരൻ

ഭർത്താവിന്റെ സഹോദരനായ മോഹനൊപ്പം ജീവിക്കാനായി ഭർത്താവിനെ കൊലപ്പെടുത്തിയെന്ന് സ്ത്രീ വ്യക്തമാക്കി. കൊലപാതകത്തിൽ സഹായിയായി മോഹനും ചേർന്നിരുന്നു. മൃതദേഹം വീട്ടിൽതന്നെ കുഴിച്ചിട്ടു. തുടർന്ന് മോഹനൊപ്പമായിരുന്നു താമസിച്ചുവന്നതെന്നും സ്ത്രീ പോലീസിനോട് വിശദീകരിച്ചു. അടുത്തിടെ മോഹനുമായി വഴക്ക് പതിവായതിനെ തുടർന്ന് മകന്റെ സഹായത്തോടെ മോഹനെ കൊലപ്പെടുത്തി മൃതദേഹം നദിയിൽ ഉപേക്ഷിക്കുകയായിരുന്നു വെന്നും അവർ പറഞ്ഞു.

രണ്ടാം മോദി സർക്കാരിന്റെ ഏറ്റവും വലിയ നേട്ടമെന്ത്?; എ.ബി.പി-സി വോട്ടർ സർവ്വേ ഫലം ഇങ്ങനെ

ഇവരുടെ വെളിപ്പെടുത്തലിനെ തുടർന്ന് അഞ്ച് വർഷം മുമ്പ് കുഴിച്ചിട്ട മൃതദേഹം കണ്ടെത്താൻ പോലീസ് പരിശോധന നടത്തി. വീട്ടിൽനിന്ന് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെടുത്ത പോലീസ് ഇവ പോസ്റ്റുമോർട്ടത്തിനായി അയച്ചു. സ്ത്രീക്കെതിരേ കേസ് രജിസ്റ്റർ ചെയ്തതായും കേസിൽ വിശദമായ അന്വേഷണം നടന്നുവരികയാണെന്നും പോലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button