KeralaNattuvarthaLatest NewsNewsIndia

ലക്ഷദ്വീപ് വിഷയത്തില്‍ സി.പി.എമ്മും കോണ്‍ഗ്രസും കാണിക്കുന്നത് രാഷ്ട്രീയതാല്‍പര്യം; വി. മുരളീധരൻ

ലക്ഷദ്വീപ് വിഷയത്തില്‍ അഭിപ്രായം പറഞ്ഞ പൃഥ്വിരാജിനെതിരായ വിമര്‍ശനങ്ങളോട് പ്രതികരിക്കാനില്ലെന്നും വി.മുരളീധരന്‍ വ്യക്തമാക്കി

തിരുവനന്തപുരം: ലക്ഷദ്വീപ് വിഷയത്തില്‍ സി.പി.എമ്മും കോണ്‍ഗ്രസും കാണിക്കുന്ന അമിതാവേശം രാഷ്ട്രീയതാല്‍പര്യം മൂലമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍. ലക്ഷദ്വീപില്‍ കേന്ദ്രസർക്കാർ നടത്തുന്ന വികസന പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് കളക്ടര്‍ വ്യക്തമാക്കിയിട്ടുളളതാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ലക്ഷദ്വീപ് വിഷയത്തില്‍ അഭിപ്രായം പറഞ്ഞ പൃഥ്വിരാജിനെതിരായ വിമര്‍ശനങ്ങളോട് പ്രതികരിക്കാനില്ലെന്നും വി.മുരളീധരന്‍ വ്യക്തമാക്കി.

ന്യൂനപക്ഷ ആനുകൂല്യം നല്‍കുന്നതിലെ അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധി അംഗീകരിക്കണമെന്നും മുരളീധരന്‍ പറഞ്ഞു. വോട്ട്ബാങ്ക് രാഷ്ട്രീയം അവസാനിപ്പിക്കണമെന്നും ഒരു പ്രത്യേക മതവിഭാഗം മാത്രം ആനുകൂല്യം പറ്റുന്നത് തെറ്റാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇപ്പോഴത്തെ നിലപാട് വോട്ടുബാങ്കുകളുടെ താല്പര്യം സംരക്ഷിക്കുന്നതിനാണെന്ന് മുഖ്യമന്ത്രിയുടെ പ്രസ്താവനില്‍ നിന്ന് തന്നെ വ്യക്തമാണെന്നും വി.മുരളീധരന്‍ പറഞ്ഞു.

രണ്ടാം മോദി സർക്കാരിന്റെ ഏറ്റവും വലിയ നേട്ടമെന്ത്?; എ.ബി.പി-സി വോട്ടർ സർവ്വേ ഫലം ഇങ്ങനെ

അര്‍ഹമായ ആനുകൂല്യം എല്ലവർക്കും നല്‍കാനുളള നിലപാട് സര്‍ക്കാര്‍ സ്വീകരിക്കണമെന്നും, ഒരു പ്രത്യേക മതത്തിന്റെ മാത്രം പിന്നോക്കാവസ്ഥ എന്ന പേരിൽ ന്യൂനപക്ഷ ആനുകൂല്യം നല്‍കാനുളള സമീപനം ഭരണഘടനാവ്യവസ്ഥകള്‍ക്ക് വിരുദ്ധമാണ് എന്ന് കോടതി തിരിച്ചറിഞ്ഞുവെന്നും മുരളീധരന്‍ വ്യക്തമാക്കി, അതിനാലാണ് ഉത്തരവ് റദ്ദാക്കിയിട്ടുളളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button