ഡൽഹി: രണ്ടാം മോദി സർക്കാരിന്റെ ഏറ്റവും വലിയ നേട്ടം വ്യക്തമാക്കി എ.ബി.പി-സി വോട്ടർ സർവ്വേ ഫലം. ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി (അനുച്ഛേദം 370) അസാധുവാക്കിയ നടപടിയാണ് സർക്കാരിന്റെ ഏറ്റവും വലിയ നേട്ടമെന്ന് സർവേ ഫലം പറയുന്നു. കേന്ദ്രസർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് എ.ബി.പി-സി വോട്ടർ പുറത്തിറക്കിയ മോദി 2.0 റിപ്പോർട്ട് കാർഡിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
543 ലോക്‌സഭാ മണ്ഡലങ്ങളിൽ നിന്നായി ശേഖരിച്ച 1.39 ലക്ഷം ജനങ്ങളിൽ നടത്തിയ സർവേ അടിസ്ഥാനമാക്കിയാണ് ഫലം നിശ്ചയിച്ചിരിക്കുന്നത്. 2021 ജനുവരി 1 നും മേയ് 28നും ഇടയിൽ നടത്തിയ ഫീൽഡ് വർക്കിനെ അടിസ്ഥാനമാക്കിയാണ് ഈ ഫലങ്ങൾ തയ്യാറാക്കിയിരിക്കുന്നത്. സർവേ പ്രകാരം 47.4 ശതമാനം പേർ അനുച്ഛേതം 370 റദ്ദാക്കിയത് സർക്കാരിന്റെ നേട്ടമാണെന്ന് അഭിപ്രായപ്പെട്ടു. സർക്കാർ നടപടി ജമ്മു കാശ്മീരിലെ പ്രശ്‌നങ്ങളുടെ ശാശ്വത പരിഹാരത്തിലേക്ക് നയിച്ചതായി 51 ശതമാനം പേർ അഭിപ്രായപ്പെട്ടു. കഴിഞ്ഞ രണ്ട് വർഷത്തിനിടെ കാശ്മീരിലെ സ്ഥിതി കൂടുതൽ മെച്ചപ്പെട്ടതായി 59.3 ശതമാനം പേരും പറയുന്നു.
ന്യൂനപക്ഷ ക്ഷേമ പദ്ധതി സംബന്ധിച്ച ഹൈകോടതി വിധി നടപ്പാക്കണം ; വി.മുരളീധരന്‍
രാമ ക്ഷേത്രത്തെക്കുറിച്ചുളള സുപ്രീം കോടതി തീരുമാനം സർക്കാരിന്റെ ഏറ്റവും വലിയ നേട്ടമാണെന്ന് 23.7 ശതമാനം പേർ അഭിപ്രായപ്പെട്ടു. സർവ്വേയിൽ പങ്കെടുത്ത 68.4 ശതമാനം പേർ കേന്ദ്രസർക്കാർ കഴിഞ്ഞ വർഷം ഏർപ്പെടുത്തിയ രാജ്യവ്യാപക ലോക്ക്ഡൗൺ ശരിയായ തീരുമാനമാണെന്ന് അഭിപ്രായപ്പെട്ടു. ഈ വർഷം കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗ സമയത്ത് രാജ്യവ്യാപക ലോക്ക്ഡൗൺ ഏർപ്പെടുത്താത്തത് മോദി സർക്കാരിന്റെ ശരിയായ തീരുമാനമാണെന്ന് 53.4 ശതമാനം പേർ പറയുന്നു.
തീർച്ചയായും മടങ്ങിവരും, എ.ഐ.എ.ഡി.എം.കെയിലെ പ്രശ്നങ്ങൾ ശരിയാക്കാം; പ്രഖ്യാപനവുമായി ശശികല
സർവ്വേയിൽ പങ്കെടുത്ത 44.9 ശതമാനം പേർ സർക്കാർ രാജ്യത്ത് വാക്സിൻ മാനേജ്മെന്റ് ഉചിതമായി കൈകാര്യം ചെയ്തിട്ടുണ്ടെന്ന് വ്യക്തമാക്കിയപ്പോൾ 43.9 ശതമാനം പേർ വിപരീത അഭിപ്രായം പറഞ്ഞു. കോവിഡ് വാക്സിനുകൾ കയറ്റുമതി ചെയ്യാനുള്ള തീരുമാനത്തെ 47.9 ശതമാനം പേർ പിന്തുണച്ചു.
ലോകത്തെ വിവിധ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധം മോദിയുടെ ഭരണകാലത്ത് മെച്ചപ്പെട്ടുവെന്നാണ് ഭൂരിപക്ഷ അഭിപ്രായം. ഇതിനെ അനുകൂലിച്ച് 62.3 ശതമാനം അഭിപ്രായം വ്യക്തമാക്കി. എന്നാൽ സർവേയിൽ പങ്കെടുത്ത 41.9 ശതമാനം പേരും കർഷക സമരത്തെ പിന്തുണയ്ക്കുന്ന നിലപാടാണ് സ്വീകരിച്ചത്.
Post Your Comments