ന്യൂഡൽഹി : എത്ര വലിയ വെല്ലുവിളിയും നേരിടാൻ ഇന്ത്യ തയ്യാറണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മൻ കീ ബാത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. പ്രകൃതി ദുരന്തങ്ങൾക്കിടയിൽ രക്ഷാപ്രവർത്തനം നടത്തിയ പോരാളികളെ അഭിനന്ദിക്കുകയും ചെയ്തു.
ഇന്ത്യ സംയമനത്തോടെയാണ് വെല്ലുവിളികളെ നേരിടുന്നത്. ചുഴലിക്കാറ്റിൽ നഷ്ടം സംഭവിച്ചവരുടെ വേദനയിൽ പങ്കുചേരുന്നു. ദുരന്തങ്ങളിൽ ജീവഹാനി പരമാവധി കുറയ്ക്കാനായെന്നും പ്രധാനമന്ത്രി പറഞ്ഞു.
Read Also : സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കും? സംസ്ഥാനങ്ങളുടെ നിലപാട് കാത്ത് കേന്ദ്രം
കോവിഡ് നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രതിസന്ധിയാണ്. ഓക്സിജൻ എക്സ്പ്രസ് ഓടിച്ചവരെ അഭിവാദ്യം ചെയ്യുകയാണ്. പത്ത് ദിവസത്തിനിടെ രാജ്യം രണ്ട് ചുഴലിക്കാറ്റാണ് നേരിട്ടത്. സായുധസേനയുടെ സേവനം അതുല്യമാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
Post Your Comments