ന്യൂഡൽഹി: സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കുമെന്ന സൂചന നൽകി കേന്ദ്രസർക്കാർ. ഒമ്പത്, പത്ത്, 11 ക്ലാസുകളിലെ മാര്‍ക്കിന്‍റെയും ഇന്‍റേണല്‍ മാര്‍ക്കിന്‍റെയും അടിസ്ഥാനത്തില്‍ ഫലം പ്രസിദ്ധീകരിക്കാനാണ് നീക്കം. എന്നാൽ പരീക്ഷാ നടത്തിപ്പുമായി മുന്നോട്ട് പോകാനായിരുന്നു നേരത്തെ തിരുമാനിച്ചിരുന്നതെങ്കിലും കോവിഡ് സാഹചര്യങ്ങള്‍ അനുകൂലമല്ലെന്ന് വിലയിരുത്തിയാണ് പുതിയ തീരുമാനം.
Read Also: പ്രതിഷേധങ്ങൾക്ക് മറുപടിയായി അഡ്മിനിസ്ട്രേറ്റർ ഇന്ന് ലക്ഷദ്വീപിൽ; നേരിൽ കാണാൻ സർവ്വകക്ഷി നേതാക്കൾ
എന്നാൽ കേന്ദ്ര നിലപാട് സംസ്ഥാനങ്ങൾ അംഗീകരിച്ചാൽ ജൂണ്‍ ഒന്നോടു കൂടി ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് സൂചന. കേന്ദ്രസര്‍ക്കാര്‍ തലത്തില്‍ നടന്ന യോഗത്തിനു ശേഷം സംസ്ഥാനങ്ങളുടെ നിലപാട് അറിഞ്ഞ് അന്തിമ തീരുമാനമെടുക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിനായി സംസ്ഥാനങ്ങളുടെ നിലപാട് എഴുതിയറിയിക്കാനാണ് കേന്ദ്ര നിര്‍ദേശം.
Post Your Comments