കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിൽ പാലായില്‍ വിജയിക്കുന്നത് വെല്ലുവിളിയാണെന്ന് നേരത്തേ തിരിച്ചറിഞ്ഞിരുന്നതായി കേരളാ കോൺഗ്രസ് (എം) നേതാവ് ജോസ് കെ. മാണി. ജയിക്കാൻ എളുപ്പമല്ലെന്നറിഞ്ഞിട്ടും പാലായില്‍ തന്നെ മല്‍സരിക്കണമെന്നത്, തന്റെ രാഷ്ട്രീയ തീരുമാനമായിരുന്നുവെന്നും, സുരക്ഷിത മണ്ഡലം തേടാന്‍ അടുപ്പമുള്ളവര്‍ ഉപദേശിച്ചിരുന്നതായും ജോസ് കെ. മാണി മനോരമ ന്യൂസിൽ വ്യതമാക്കി.
പാലാ മണ്ഡലം കേരളാ കോൺഗ്രസിന് വിട്ടുനല്‍കിയാല്‍ മാണി സി. കാപ്പനെ സംരക്ഷിക്കുമെന്ന് ഇടതു നേതൃത്വം ഉറപ്പു നല്‍കിയിരുന്നുവെന്നും ഇത്തരത്തില്‍ സഹകരിക്കുന്നവരെ രാഷ്ട്രീയമായി സംരക്ഷിക്കുന്നതാണ് എല്‍.ഡി.എഫ് ശൈലിയെന്നും ജോസ് കെ. മാണി പറഞ്ഞു. യു.ഡി.എഫുമായി നേരത്തേ ഉണ്ടാക്കിയ ധാരണയെ തുടര്‍ന്നാണ് മറ്റൊരിടത്തേക്കു മാറി മല്‍സരിക്കാന്‍ കാപ്പന്‍ തയാറാകാഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.
കേരള കോണ്‍ഗ്രസില്‍ ചേരാന്‍ തയാറായി തീരെ പ്രതീക്ഷിക്കാത്ത ചില കോണ്‍ഗ്രസ് നേതാക്കള്‍ വരെ സമീപിച്ചിട്ടുണ്ടെന്നും, ജോസഫ് ഗ്രൂപ്പിലെ അണികളിൽ ചിലരും മടങ്ങിവരാന്‍ തയാറാണെന്ന് അറിയിച്ചിട്ടുണ്ടെന്നും ജോസ് കെ. മാണി വ്യക്തമാക്കി.
Post Your Comments