Latest NewsNewsIndia

കോവിഡിൽ മാതാപിതാക്കൾ നഷ്ടമായ കുട്ടികൾക്കുള്ള സഹായത്തിന് പുറമെ കൂടുതല്‍ ക്ഷേമപദ്ധതികള്‍ പ്രഖ്യാപിച്ച്‌ കേന്ദ്രം

കോവിഡ് മൂലം മരണമടഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് പെന്‍ഷനും മെച്ചപ്പെട്ടതും ഉദാരവല്‍ക്കരിച്ചതുമായ ഇന്‍ഷുറന്‍സ് നഷ്ടപരിഹാരവും കേന്ദ്രം നല്‍കും

ന്യൂഡല്‍ഹി : കോവിഡ് ബാധയെ തുടര്‍ന്ന് രക്ഷിതാക്കളെ നഷ്ടപ്പെട്ട കുട്ടികള്‍ ള്‍ക്കുള്ള സഹായ പദ്ധതികള്‍ക്കു പുറമെ കൂടുതല്‍ ക്ഷേമപദ്ധതികള്‍ പ്രഖ്യാപിച്ച്‌ കേന്ദ്ര സര്‍ക്കാര്‍.കോവിഡ് ബാധിച്ച കുട്ടികളുടെ ശാക്തീകരണം, കോവിഡ് മൂലം വരുമാനമുള്ള അംഗത്തെ നഷ്ടപ്പെട്ട കുടുംബങ്ങളെ സഹായിക്കുന്നതിനുള്ള പദ്ധതികളും പ്രഖ്യാപിച്ചു.

കോവിഡ് മൂലം മരണമടഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് പെന്‍ഷനും മെച്ചപ്പെട്ടതും ഉദാരവല്‍ക്കരിച്ചതുമായ ഇന്‍ഷുറന്‍സ് നഷ്ടപരിഹാരവും കേന്ദ്രം നല്‍കും. എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപ്പറേഷന്റെ (ഇ.എസ്.ഐ.സി) കീഴിലുള്ള കുടുംബ പെൻഷൻ മാന്യമായ ജീവിതം നയിക്കുന്നതിനും നല്ല ജീവിതനിലവാരം നിലനിർത്തുന്നതിനും കുടുംബത്തെ സഹായിക്കും. ഇതിനായി തൊഴിൽ സംബന്ധമായ മരണ കേസുകൾക്കുള്ള ESIC പെൻഷൻ പദ്ധതിയുടെ ആനുകൂല്യം കോവിഡ് മൂലം മരണമടഞ്ഞവരുടെ കുടുംബത്തിലേക്കും വ്യാപിപ്പിക്കുകയാണ്.

Read Also :  ബാബ രാംദേവിന്റെ വിവാദ പരാമർശം; ജൂൺ 1 ന് രാജ്യവ്യാപക പ്രതിഷേധവുമായി ഫെഡറേഷൻ ഓഫ് റസിഡന്റ് ഡോക്ടർസ് അസോസിയേഷൻ

അത്തരം വ്യക്തികളുടെ ആശ്രിത കുടുംബാംഗങ്ങൾക്ക് നിലവിലുള്ള മാനദണ്ഡമനുസരിച്ച് തൊഴിലാളികൾക്കുള്ളതുപോലെ ശരാശരി ദൈനംദിന വേതനത്തിന്റെ 90% ന് തുല്യമായ പെൻഷൻ ആനുകൂല്യത്തിന് അർഹതയുണ്ട്. ഈ ആനുകൂല്യം 24.03.2020 മുതൽ 24.03.2022 വരെയുള്ള മുൻകാല പ്രാബല്യത്തിൽ ലഭ്യമാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button